'ഡസ്‌കി ബ്യൂട്ടി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷെ അതിലും ഒരു വേര്‍തിരിവുണ്ട്'; ഐശ്വര്യ ലക്ഷമി

ഈ കാഴ്ച്ചപ്പാടുകള്‍ക്കു മാറ്റം വരണമെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷമി

'ഡസ്‌കി ബ്യൂട്ടി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷെ അതിലും ഒരു വേര്‍തിരിവുണ്ട്'; ഐശ്വര്യ ലക്ഷമി
dot image

അടുത്തകാലത്ത് തമിഴ് സിനിമാ ലോകത്ത് നിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനമാണ് നായികമാരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നത്. ഇരുണ്ട നിറമുള്ള നായികയെ ആവശ്യമുള്ള സ്ഥാനത്ത് വെളുത്ത നിറമുള്ള നായികമാരെ ടാന്‍ ചെയ്യിപ്പിച്ച് അഭിനയിപ്പിക്കുന്നതിനെതിരെ നടിമാര്‍ രംഗത്തു വന്നിരുന്നു.

ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷമി. ഈ കാഴ്ച്ചപ്പാടുകള്‍ക്കു മാറ്റം വരണമെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷമി. ഗാട്ടാ ഗുസ്തി 2വിന്റെ പ്രമോഷന്റെ ഭാഗമായിട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ഈ വിഷയത്തിന്റെ വേര് തേടി പോവുകയാണെങ്കില്‍ നമ്മള്‍ ബ്രീട്ടീഷ് കോളനിവത്കരണത്തിന്റെ കാലം മുതല്‍ തുടങ്ങണം. അപ്പോള്‍ മുതല്‍ അധികാരത്തേയും അഭിനന്ദത്തേയും കാമത്തേയുമൊല്ലാം ചേര്‍ത്തുവെക്കുന്നത് വെളുപ്പിനോടാണ്. നമ്മുടെ ആള്‍ക്കാരില്‍ അതില്ല എന്ന തരത്തില്‍. അത് സത്യമല്ല. ഇത്രയും കാലമായി നിലനില്‍ക്കുന്ന ഒന്നായതിനാല്‍ മാറാന്‍ സമയമെടുക്കും. വേണ്ടത് കൂടുതല്‍ റപ്രസന്റേഷന്‍ സംഭവിക്കുകയാണ്.

എന്നെ ഡസ്‌കി എന്നാണ് വിളിക്കുന്നത്. ഡസ്‌കി ബ്യൂട്ടി എന്നാണ് വിളിക്കുന്നത്. അതൊരു മോശം കാര്യമല്ല. എനിക്ക് ഇഷ്ടമാണ് ഡസ്‌കിയായിരിക്കുന്നത്. പക്ഷെ താരതമ്യം ചെയ്യുന്നത് വെളുപ്പിനോടാണ്. അതാണ് വെള്ള, അതിന് താഴെയുള്ളവരെല്ലാം മോശം എന്ന രീതിയിലാണ്. അങ്ങനെ വരാന്‍ പാടില്ല. സ്‌കിന്‍ അല്ലല്ലോ എല്ലാം തീരുമാനിക്കുന്നത്. തൊലിയ്ക്ക് അകത്ത് എല്ലാ മനുഷ്യരും ഒരുപോലെയാണ്.

ഇത്തരം ചര്‍ച്ചകളുണ്ടാകണം. നമ്മുടെ സ്‌കിന്‍ കളറുള്ളവരെ എല്ലായിടത്തും നോര്‍മലൈസ് ചെയ്യണം. വെളുത്ത നിറമുള്ളവര്‍ക്കെതിരെ ഒന്നുമില്ല.പക്ഷെ അത് മാത്രമല്ല സൗന്ദര്യം, അത് മാത്രമല്ല ലസ്റ്റ്, അത് മാത്രമല്ല പവറും റെസ്പെക്ടും. അതെല്ലാം വെളുത്ത നിറത്തോട് മാത്രം ചേര്‍ത്തുവെക്കുചിന്ത മാറണം. അതിന് ഇത്തരം ചര്‍ച്ചകളുണ്ടാവുകയും ബോധപൂര്‍വ്വമായ തീരുമാനങ്ങളും ഓരോരുത്തരുടേയും ഭാഗത്തു നിന്നും തുടങ്ങണം'- ഐശ്വര്യ ലക്ഷമി പറയുന്നു.

Content Highlights: Actress Aishwarya Lekshmi says that heroines are discriminated against on the basis of skin color in Tamil cinema. Aishwarya Lekshmi says that these views need to change.

dot image
To advertise here,contact us
dot image