

ഇന്ത്യയിലെ ഓര്‍ഗനൈസ്ഡ് ഡയറി സെക്ടര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 11% വളര്‍ച്ചയ്ക്ക് ശേഷം, ഈ വര്‍ഷം വളര്‍ച്ച 200-400 ബേസിസ് പോയിന്റ് വരെ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പാല്‍ ഉല്‍പ്പന്നങ്ങളുടെ സ്ഥിരമായ ആവശ്യകത മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. മൂല്യവര്‍ധിത ഡയറി ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതും ഗുണകരമാകും. ഡയറി ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച 8 മുതല്‍ 10% വരെ തുടരുകയാണ്.
പാല്‍ വിലവര്‍ധനയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്, പാല്‍ ശേഖരണത്തിന് ചെലവ് ഉയരുന്നതാണ്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിക്കുന്നതും പശുക്കളുടെ തീറ്റ ചെലവ് കൂടുന്നതും പാല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമാവുന്നു. അതിനാല്‍, പാലിന്റെയും മറ്റ് ഡയറി ഉല്‍പ്പന്നങ്ങളുടെയും വില ഇനിയും 45% വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റീട്ടെയില്‍ വില 56% വരെ വര്‍ധിച്ചേക്കുമെന്നും വിലയിരുത്തുന്നു.
എല്‍ നിനോയുടെ സ്വാധീനവും വേനല്‍ വരുമ്പോള്‍ പാല്‍ കുറയുന്നതും പ്രതിസന്ധിയാണ്. മഴ കുറയുമ്പോള്‍ ചൂട് വര്‍ധിക്കുകയും പശുക്കളുടെ പാലുത്പാദനം കുറയുകയും ചെയ്യും. ഇതോടെ പാല്‍ ഉല്‍പ്പാദന വളര്‍ച്ച 4% ആയി കുറഞ്ഞേക്കാമെന്നാണ് കരുതുന്നത്.
ഡയറി മേഖലയില്‍ ചെലവുകള്‍ ഉയരുന്നുണ്ടെങ്കിലും, ശക്തമായ ആവശ്യകതയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയും കാരണം ഇന്ത്യയിലെ ഓര്‍ഗനൈസ്ഡ് ഡയറി വ്യവസായം ഈ വര്‍ഷവും സ്ഥിരതയുള്ള ശക്തമായ വളര്‍ച്ച തുടരുമെന്നാണ് ക്രിസില്‍ വിലയിരുത്തുന്നത്.
Content Highlights: India’s organized dairy sector is expected to see strong growth of 200–400 basis points in FY26, driven by steady demand for milk and value-added products, despite rising costs and El Niño-related supply pressures