

കഴിഞ്ഞ ദിവസം നടന്ന അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. കളിച്ച രണ്ട് മത്സരത്തിലും ഇന്ത്യ അയർലൻഡിനോട് തോറ്റിരുന്നു. ഇപ്പോൾ അതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്ക അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. നിലവിലെ സാഹചര്യത്തിൽ ആരെയെങ്കിലും ടീമിൽ നിന്ന് പുറത്തിരുത്തേണ്ടി വന്നാൽ, നറുക്ക് സഞ്ജുവിനാകും വീഴുക എന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
'മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തെ കുറിച്ച് എനിക്ക് നല്ല ആശങ്കയുണ്ട്. ആരെയെങ്കിലും ടീമിൽ നിന്ന് പുറത്തിരുത്തേണ്ടി വന്നാൽ, നറുക്ക് സഞ്ജുവിനാകും വീഴുക സഞ്ജുവിനായിരിക്കും. സഞ്ജുവിന് മത്സരത്തിന് ഇടം ലഭിക്കണം എന്ന ഉള്ളതുകൊണ്ട് തന്നെ അവൻ അയർലൻഡിനെതിരെ റൺസ് കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു', ആകാശ് ചോപ്ര വ്യക്തമാക്കി. ആദ്യ മത്സരത്തിൽ അഞ്ച് റൺസ് മാത്രം നേടി മടങ്ങിയ സഞ്ജു, രണ്ടാം മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്.
ഈ സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള താരങ്ങൾ ഇങ്ങനെ നിരാശപ്പെടുത്തുകയാണെങ്കിൽ ഇംഗ്ലണ്ടിൽ വൈഭവ് തന്റെ അരങ്ങേറ്റം കുറിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യൻ ടീം മാനേജ്‌മന്റ് വലിയ നടപടികളിലേക്ക് നീങ്ങുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Content highlight: Aakash Chopra on Sanju Samson future in Indian team after Ireland loss