അയർലൻഡിനെതിരായ നാണംകെട്ട തോൽവി; ഗംഭീറിന്‍റെ തന്ത്രങ്ങൾക്കെതിരെ സഞ്ജയ് മഞ്ജരേക്കർ

അയർലൻഡിനെതിരായ തോൽവിക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് ആകെ വിമർശിക്കപ്പെടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം

അയർലൻഡിനെതിരായ നാണംകെട്ട തോൽവി; ഗംഭീറിന്‍റെ തന്ത്രങ്ങൾക്കെതിരെ സഞ്ജയ് മഞ്ജരേക്കർ
dot image

അയർലൻഡിനെതിരായ തോൽവിക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് ആകെ വിമർശിക്കപ്പെടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇപ്പോൾ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഒരു പരിശീലകൻ എന്ന നിലയിൽ ഗംഭീർ വരുത്തിയ പിഴവുകളെയാണ് അദ്ദേഹം വിമർശിച്ചത്.

ടീമിൽ ഒന്നിന് പുറകെ ഒന്നായി ഓൾറൗണ്ടർമാരെ കുത്തിനിറയ്ക്കുന്ന ഗംഭീറിന്‍റെ ശൈലിയെ രൂക്ഷമായ ഭാഷയിൽ ആയിരുന്നു മഞ്ജരേക്കര്‍ വിമർശിച്ചത്. ആദ്യമൊക്കെ ടീമിൽ ഓൾറൗണ്ടർമാർ വളരെ കുറവായിരുന്നുവെന്നും ഇപ്പോൾ ഗംഭീറിന് കീഴിൽ അത് പരിധി വിട്ടിരിക്കുന്നുവെന്നും അദ്ദേഹം വിമർശനം ഉയർത്തി. എന്നാൽ, ആ നയം തെറ്റാണെന്നും ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഒരു 'പ്യുവർ മിഡിൽ ഓർഡർ' ബാറ്ററെയാണെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

ഇന്ത്യൻ ബാറ്റർമാർ വിദേശ പിച്ചുകളിൽ പതറുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ജൂലൈ ഒന്നിൽ ഇംഗ്ലണ്ടിന് എതിരെയുള്ള ടി20 പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ആ സാഹചര്യത്തിൽ പിഴവുകൾ തിരുത്തി ത്തിച്ചുവരേണ്ടത് ഏറെ അനിവാര്യവുമാണ്. ഇംഗ്ലണ്ടിലും ഇന്ത്യ ഇതേ രീതി തുടർന്നാൽ അത് ഗൗതം ഗംഭീറിന് മേലുള്ള സമ്മർദ്ദം വർധിപ്പിക്കുമെന്നും മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി.

Content highlight: Sanjay Manjrekar slams Gautam Gambhir tactics after Ireland loss

dot image
To advertise here,contact us
dot image