

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഇടിവില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, പിഎസ് യു ബാങ്ക് മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതും പാശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷാവസ്ഥ നിക്ഷേപകര്‍ ശ്രദ്ധിച്ചതുമാണ് ഇടിവിന് കാരണമായത്.
നിഫ്റ്റി 50 0.46% ഇടിവ് (109.75 പോയിന്റ്) നേരിട്ട് 23,946.25 ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 0.48% ഇടിവ് (372.10 പോയിന്റ്) നേരിട്ട് 76,728.37 ലും വ്യപാരം അവസാനിപ്പിച്ചു. മഹീന്ദ്ര & മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന വിഭാഗം എന്നിവയാണ് വലിയ നഷ്ടം നേരിട്ട ഓഹരികള്‍. നിഫ്റ്റി മിഡ്ക്യാപ് 0.37% ഇടിവ് നേരിട്ടപ്പോള്‍ നിഫ്റ്റി സ്‌മോള്‍ക്യാപ് 0.62% ഇടിവ് പ്രകടമാക്കി.
നിഫ്റ്റി ഫാര്‍മ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ച സെക്ടറുകള്‍. നിഫ്റ്റി ഓട്ടോ, നിഫ്റ്റി കെമിക്കല്‍, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ മോശം പ്രകടനം കാഴ്ചവച്ചു. ഓട്ടോ, ഐടി, ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദവും ആഗോള ജിയോ-പോളിറ്റിക്കല്‍ ആശങ്കകളുമാണ് ഇന്ത്യന്‍ വിപണിയെ താഴേക്ക് വലിച്ചത്. എന്നാല്‍ ഫാര്‍മ, മെറ്റല്‍, ഹെല്‍ത്ത്കെയര്‍ മേഖലകള്‍ വിപണിയെ ഭാഗികമായി പിന്തുണച്ചു.
Content Highlights: Indian markets closed lower as Nifty50 and Sensex declined, with auto, IT, and PSU bank stocks dragging indices amid global geopolitical tensions, while pharma and metal sectors outperformed