

ഇന്ത്യക്ക് ഇന്ന് അതി നിര്‍ണായകമാണ്. കുഞ്ഞന്മാരായ അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും പാടേ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യക്ക് തോല്‍വിയുടേതായി.
34 റണ്‍സിനാണ് ആദ്യമത്സരത്തില്‍ ഇന്ത്യ തോറ്റത്. അഭിഷേക് ശര്‍മ മാത്രമാണ് അന്ന് അര്‍ധ സെഞ്ചുറിയോടെ ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിലക് വര്‍മയും എല്ലാം നിരാശപ്പെടുത്തി. ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണയുള്‍പ്പടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി.
ഇന്നത്തെ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് ഇടംലഭിച്ചില്ല. ഇതോടെ താരത്തിന്റെ അരങ്ങേറ്റം വൈകുമെന്നുറപ്പായി. ടീമില്‍ രണ്ടു അരങ്ങേറ്റക്കാരുണ്ട്. സുര്യന്‍ഷ് ഷെഡ്‌ജെയും പ്രിന്‍സ് യാദവും. ബാറ്റിങ് ഓള്‍റൗണ്ടറായ താരം ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പേസറായ പ്രിന്‍സ് യാദവും ഇന്ന് അരങ്ങേറ്റം കുറിക്കും. ഐപിഎലിലെ പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംകൊടുത്തത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണയെയും വാഷിങ്ടണ്‍ സുന്ദറിനെയും ഒഴിവാക്കിയാണ് അരങ്ങേറ്റക്കാരെ ഉള്‍പ്പെടുത്തിയത്.
content highlights: Wait continues for Vaibhav; Suryansh Shedge and Prince Yadav to make their debut