വൈഭവ് അരങ്ങേറും; പകരം ആര് പുറത്താകും?; ഇന്ത്യ-അയർലൻഡ് രണ്ടാം ടി 20 ഇന്ന്

അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന്

വൈഭവ് അരങ്ങേറും; പകരം ആര് പുറത്താകും?; ഇന്ത്യ-അയർലൻഡ് രണ്ടാം ടി 20 ഇന്ന്
dot image

അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന് . ആദ്യ മത്സരത്തിൽ 34 റൺസിന്‍റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിനാൽ, പരമ്പര നഷ്ടപ്പെടാതിരിക്കാൻ പ്ലെയിങ് ഇലവനിൽ വൻ അഴിച്ചുപണിക്കാണ് മാനേജ്മെന്‍റ് ഒരുങ്ങുന്നത്.

ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന വമ്പൻ ബാറ്റിങ് നിര പരാജയപ്പെട്ടിരുന്നു. അഭിഷേക് ശർമ്മ മാത്രമാണ് തിളങ്ങിയത്. അതുകൊണ്ട് തന്നെ ഇന്നത്തെ ജീവൻമരണ പോരാട്ടത്തിൽ ടീമിൽ പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡിട്ട വൈഭവിനെ ആദ്യ മത്സരത്തിൽ പുറത്തിരുത്തിയത് വലിയ ചർച്ചയായിരുന്നു. ഇന്ന് വൈഭവ് പ്ലെയിങ് ഇലവനിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

വൈഭവ് ടീമിലെത്തിയാൽ നിലവിലെ ബാറ്റിങ് നിരയിൽ ആര് പുറത്താകും എന്നതാണ് ആരാധകരുടെ ആകാംഷ. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മ, ടി20 ലോകകപ്പിലെ താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എന്നിവരിലൊരാളാണ് പുറത്താകാൻ സാധ്യത. ഇതില്‍ അഭിഷേക് ആദ്യ മത്സരത്തില്‍ തിളങ്ങിയതിനാല്‍ സ്ഥാനം നിലനിര്‍ത്തും.

വൈഭവ് ഇടം കൈയന്‍ ബാറ്ററായതിനാല്‍ ടോപ് ഓര്‍ഡറില്‍ ആദ്യ മൂന്ന് പേരും ഇടം കൈയന്‍മാരാകുമെന്ന പ്രതിസന്ധി ഒഴിവാക്കാൻ ഇഷാന്‍ കിഷനെ പുറത്തിരുത്തി വൈഭവിന് അവസരം നല്‍കാനാണ് സാധ്യത.

ആദ്യ മത്സരത്തിൽ 182 റൺസ് വഴങ്ങിയ ഇന്ത്യൻ ബോളിങ് നിരയിൽ പ്രസിദ്ധ് കൃഷ്ണയുടെ മോശം ഫോം ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. 4 ഓവറിൽ വിക്കറ്റൊന്നും നേടാതെ 57 റൺസാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ പ്രസിദ്ധിന് പകരം യുവ താരം പ്രിൻസ് യാദവ് ഇന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.

ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ പ്രിൻസ് മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഒരോവറില്‍ 19 റണ്‍സ് വഴങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയും ടീമിലെത്തും.

Content highlight: india-vs-ireland-2nd-t20-vaibhav-sooryavanshi-debut

dot image
To advertise here,contact us
dot image