

മാത്യു തോമസിനെ നായകനാക്കി നവാഗതനായ സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കപ്പ്. ബാഡ്മിന്റനോട് അതിയായ ഇഷ്ട്മുള്ള കണ്ണൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മാത്യുവാണ് കണ്ണനായി എത്തുന്നത്. ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്.
മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൽഫോൻസ് പുത്രൻ ആണ്.നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിൽ ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവർ ചേർന്നാണ് കപ്പിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ക്യാമറ : നിഖിൽ എസ് പ്രവീൺ, എഡിറ്റർ : റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ.
Streaming Update📺#Cup - Streaming now#MollywoodTimes - 3rd July pic.twitter.com/RYnbwDeBrh
— MalayalamReview (@MalayalamReview) June 28, 2026
വി എഫ് എക്സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് : അരുൺ രാജ് ശരത് അമ്പാട്ട് അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ് കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്ററ്.
Content Highlights: After a gap of one and a half years since its theatrical release, Matthew Thomas-starrer Cup has finally made its OTT debut. The film is now available for streaming.