'വൈഭവ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം'; പുകഴ്ത്തി ജോസ് ബ‌ട്‌ലർ

ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെയാണ് ബട്‌ലർ വൈഭവിനെക്കുറിച്ച് വാചാലനായത്.

'വൈഭവ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം'; പുകഴ്ത്തി ജോസ് ബ‌ട്‌ലർ
dot image

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ അത്ഭുത ബാലനായ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലണ്ട് മുൻ നായകനും ഗുജറാത്ത് ടൈറ്റൻസ് താരവുമായ ജോസ് ബ‌ട്‌ലർ. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെയാണ് ബട്‌ലർ വൈഭവിനെക്കുറിച്ച് വാചാലനായത്.

രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിൽ, ടീം മാനേജർ റോമി ഭിന്ദറിനൊപ്പം വൈഭവിനോട് സംസാരിക്കവെയാണ് ബട്‌ലർ തന്‍റെ അഭിപ്രായം പങ്കുവെച്ചത്. വൈഭവ് സൂര്യവംശിയുടെ നിർഭയമായ ബാറ്റിംഗ് ശൈലിയാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് ബട്‌ലർ പറഞ്ഞു.


ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇവന് കുറച്ച് വയസാകുമ്പോൾ ആലോചിച്ചു നോക്കൂ, ലോകം മുഴുവൻ ഇവന്‍റെ കാൽക്കീഴിലാകുമെന്നും ബട്‌ലർ പറഞ്ഞു.

അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടി വൈഭവ് ഇംഗ്ലണ്ടിനെ തകർത്ത കാര്യവും ബട്‌ലര്‍ ഓര്‍ത്തെടുത്തു. ബട്‌ലറെപ്പോലെ വലിയൊരു കരിയർ കെട്ടിപ്പടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് വൈഭവ് ഇതിനിടെ വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ വെറും 17 പന്തിൽ 52 റൺസ് നേടി വൈഭവ് കരുത്ത് കാട്ടിയിരുന്നു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി ഉടമയും രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുടെ ഉടമയുമാണ് 15കാരനായ വൈഭവ്. കഴിഞ്ഞ ഐ പി എല്ലിന് ശേഷവും വൈഭവ് മികവ് തുടർന്നിരുന്നു. 15 വയസ്സ് തികഞ്ഞതോടെ മികച്ച ഐ പി എൽ പ്രകടനത്തോടെ ദേശീയ സീനിയർ ടീമിൽ കളിക്കാനാണ് ലക്ഷ്യമിടുന്നത്.


Content Highlights:jos buttler praises vaibhav suryavanshi best young talent ipl 2026

dot image
To advertise here,contact us
dot image