റിസ്‌വി കൊടുങ്കാറ്റിൽ കടപുഴകി മുംബൈ; ഡൽഹിക്ക് തുടർച്ചയായ രണ്ടാം ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശ ജയം

റിസ്‌വി കൊടുങ്കാറ്റിൽ കടപുഴകി മുംബൈ; ഡൽഹിക്ക് തുടർച്ചയായ രണ്ടാം ജയം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശ ജയം. മുംബൈ മുന്നോട്ടുവെച്ച 163 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു.

ഇമ്പാക്ട് പ്ലയെർ ആയി എത്തിയ സമീർ റിസ്‌വിയുടെ വെടിക്കെട്ട് പ്രകടനമാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. 51 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുകളും അടിച്ച് 90 റൺസാണ് താരം നേടിയത്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ ആദ്യ മത്സരം പുറത്താകാതെ 72 റൺസ് നേടി റിസ്‌വി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. റിസ്‌വിയെ കൂടാതെ ഓപ്പണർ ശ്രീലങ്കൻ താരമായ പാതും നിസ്സംഗ 30 പന്തിൽ 44 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ (35), നമന്‍ ധിര്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല.

Content Highlights: dc-vs-mi-ipl-2026-delhi-capitals-win-against-mumbai-indians-sameer-rizvi-batting

dot image
To advertise here,contact us
dot image