സെമിയിൽ ഉത്തരാഖണ്ഡിനെ മറികടന്നു; പത്ത് വർഷത്തിന് ശേഷം കർണാടക രഞ്ജിട്രോഫി ഫൈനലിൽ

മത്സരം സമനിലയായെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് ഫൈനൽ പ്രവേശം

സെമിയിൽ ഉത്തരാഖണ്ഡിനെ മറികടന്നു; പത്ത് വർഷത്തിന് ശേഷം കർണാടക രഞ്ജിട്രോഫി ഫൈനലിൽ
dot image

ഉത്തരാഖണ്ഡിനെ മറികടന്ന് കർണാടക രഞ്ജിട്രോഫി ഫൈനലിൽ. എട്ട് തവണ ചാമ്പ്യന്മാരായ കർണാടക പത്ത് വർഷങ്ങൾക്കിപ്പുറം ഇതാദ്യമായാണ് രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടുന്നത്.

മത്സരം സമനിലയായെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് ഫൈനൽ പ്രവേശം. കർണാടക ആദ്യ ഇന്നിങ്സിൽ 736 റൺസും രണ്ടാം ഇന്നിങ്സിൽ 323 റൺസും നേടി. ഉത്തരാഖണ്ഡ് ആദ്യ ഇന്നിങ്സിൽ 233 റൺസും രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 260 റൺസും നേടി.

സ്‌മരൻ രവിചന്ദ്രൻ കർണാടകയ്ക്കായി ഇരു ഇന്നിങ്സിലും സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കൽ ആദ്യ ഇന്നിങ്സിൽ കർണാടകയ്ക്കായി സെഞ്ച്വറി നേടി. കെ എൽ രാഹുലും ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയും നേടി. ഫൈനലിൽ ജമ്മു കാശ്മീരാണ് എതിരാളികൾ. സെമിയിൽ ബംഗാളിനെ തോൽപ്പിച്ചാണ് ജമ്മു കശ്മീർ എത്തുന്നത്.

Content Highlights:; karantaka beat utharakhand; ranjitrophy final vs jammukashmir

dot image
To advertise here,contact us
dot image