

മുംബൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി ബോംബെ ഹൈക്കോടതി. സ്വകാര്യ സ്ഥലത്താണ് മരണങ്ങള്‍ സംഭവിച്ചതെങ്കിലും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. 2021ല്‍ നന്ദേഡില്‍ രണ്ട് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തിലാണ് കോടതി ഉത്തരവ്. നഷ്ടപരിഹാര തുക പിന്നീട് കേസിന്റെ ഉത്തരവാദികളില്‍ നിന്ന് ഇടക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തെ അപലംപിച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.'ഒരു പരിഷ്‌കൃത സമൂഹത്തിനേറ്റ ഗുരുതരമായ കളങ്കം' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കോടതി രംഗത്ത് വന്നത്. സംഭവം രാജ്യത്തെ ഭരണഘടനാപരമായ തുല്യതയ്ക്കും അന്തസ്സിനും സുരക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചെന്നും തൊഴിലാളികളുടെ മരണങ്ങള്‍ ഇതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും കോടതി നിരീക്ഷിച്ചു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ദിവസവേതന തൊഴിലാളികള്‍ മരിച്ച സംഭവത്തിലെ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് തൊഴിലാളികള്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതെന്ന് ഹര്‍ജിക്കാര്‍ പറയുന്നുണ്ട്. നിര്‍ബന്ധിത അനുമതിയില്ലാതെയാണ് അപകടകരമായ ജോലി ചെയ്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച കോതി, ഇത്തരം തൊഴിലാളികളെ നിയമിക്കുന്നത് തടയുന്നതിനും അവരുടെ പുനരധിവാസത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശിച്ചു. 12 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് കോടതി നിര്‍ദേശം.
Content Highlights: The Bombay High Court has ordered the Maharashtra government to pay compensation to the families of two people who died while cleaning a septic tank, highlighting safety concerns during hazardous sanitation work.