

മലയാളികൾക്കും സുപരിചിതയാണ് ഗായിക കെനിഷ ഫ്രാൻസിസ്. നടൻ രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോൾ നടനൊപ്പം തന്നെ സൈബർ ബുള്ളിയിങും പരിഹാസവും കെനിഷയും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ഗായിക. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് ഗായിക. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കെനീഷയുടെ തുടക്കം. സിനിമയുടെ സന്തോഷം പങ്കിടുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കെനീഷ.
‘ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോടു പറയാനുള്ളത്’ എന്ന ചോദ്യത്തിന് കെനീഷ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.'23ാം വയസ്സിൽ അമ്മയേയും 27ാം വയസ്സിൽ അച്ഛനെയും നഷ്ടമായ വ്യക്തിയാണു ഞാൻ. 18ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് എന്നെ പല തരത്തിൽ ഉപദ്രവിക്കുമായിരുന്നു. ഗർഭകാലത്തു ഡംബൽ വച്ച് എന്റെ വയറിനിടിച്ചു. എനിക്കന്ന് 19 വയസ്സേയുള്ളൂ. വേദനിച്ചു കരഞ്ഞപ്പോൾ നേരം വെളുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിലെ തെരുവിലേക്കു വലിച്ചെറിഞ്ഞു.
ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല. പ്രായമായ മാതാപിതാക്കൾ വന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാൻ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളിൽ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്നേഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാൻ എന്നെപ്പേലുള്ളവരുണ്ട് എന്നുമോർക്കുക’, കെനിഷ പറഞ്ഞു.
Content Highlights: Singer Kenisha Francis has spoken about the difficult experiences she says she faced during her marriage. She shared details of the physical abuse she endured, highlighting her personal struggles and journey.