

ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 125 റൺസിന്റെ നാണംകെട്ട തോൽവിയായിരുന്നു ഇന്ത്യ ഇന്നലെ ഏറ്റുവാങ്ങിയത്. 76 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു. 11.4 ഓവറിൽ ഇംഗ്ലണ്ട് ഇന്ത്യയെ എറിഞ്ഞുപിടിച്ച് കളി തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. എന്നാൽ, ഈ തുടർ തോൽവികളിൽ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ടീം സെലക്ഷനെതിരെയും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് സഞ്ജുവിനെ ഇലവനിൽ ഉൾപ്പെടുത്തത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.
സഞ്ജു സാംസണെ ടീമിന്റെ പദ്ധതികളിൽ നിന്ന് പോരണമായി ഒഴിവാക്കിയിട്ടില്ല. അവൻ ഇന്ത്യക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണം തന്നെയാണ്. അതിൽ സംശയമില്ല. എന്നാൽ, മത്സരങ്ങൾക്കായി താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ അവരുടെ നിലവിലെ ഫോം കൂട്ടി പരിഗണിക്കേണ്ടി വരും. ആദ്യ മത്സരങ്ങളിൽ സഞ്ജു മോശം ഫോമിൽ ആയിരുന്നെങ്കിലും അവന് തിരിച്ചുവരാൻ കഴിയില്ലെന്ന് പറയാനാകില്ല. സഞ്ജുവിന് ടീമിന്റെ അവന്റെ സ്ഥാനത്തെക്കുറിച്ച് കൃത്യമായ ധാരണ ഞാൻ നൽകിയിട്ടുണ്ട്', ഗൗതം ഗംഭീർ വ്യക്തമാക്കി. അയർലാൻഡിലെയും ഇംഗ്ലണ്ടിലെയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ടീമിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ രാത്രി പത്ത് മണിക്കാണ് ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം. നിലവിൽ 2-0 ന് പരമ്പരയിൽ മുന്നിലാണ് ഇംഗ്ലണ്ട്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടും മൂന്നും മത്സരങ്ങൾ ഇംഗ്ലണ്ട് സ്വന്തമാക്കി. നാളത്തെ മത്സരം ജയിക്കുകയാണെങ്കിൽ 3-0 ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. അതേസമയം പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് നാളെ ജയം അനിവാര്യമാണ്.
Content highlight: Gautam Gambhir reveals reason behind dropping Sanju Samson from Indian team