പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പുറത്ത്; സ്ഥിരീകരിച്ച് അസോസിയേഷൻ

ക്വാര്‍ട്ടര്‍ കാണാതെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു, സ്‌പെയിനോടാണ് പോര്‍ച്ചുഗല്‍ തോറ്റത്

പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പുറത്ത്; സ്ഥിരീകരിച്ച് അസോസിയേഷൻ
dot image

കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദേശീയ ടീം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കാലാവധി അവസാനിച്ചതായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. മാര്‍ട്ടിനെസുമായും അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുമായുള്ള കരാര്‍ ഔദ്യോഗികമായി അവസാനിച്ചതായി എഫ്പിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് 1-0 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.


'ദേശീയ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസുമായും അദ്ദേഹത്തിന്റെ സാങ്കേതിക ടീമുമായുള്ള കരാര്‍ ബന്ധം ഈ ബുധനാഴ്ചയോടെ ഔദ്യോഗികമായി അവസാനിച്ചതായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിക്കുന്നു,' -എഫ്പിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. മൂന്നര വര്‍ഷത്തെ മാര്‍ട്ടിനെസിന്റെ സേവനത്തിനും പ്രൊഫഷണലിസത്തിനും അര്‍പ്പണബോധത്തിനും എഫ്പിഎഫ് നന്ദി രേഖപ്പെടുത്തി. മാര്‍ട്ടിനെസിന്റെ കാലയളവില്‍ 2025-ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നു.

'പുതിയ ദേശീയ കോച്ചിനെ നിയമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്,' -എഫ്പിഎഫ് തങ്ങളുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍നിന്ന് ടീം പുറത്തായതിന് പിന്നാലെ, ദേശീയ പുരുഷ ടീമിന്റെ ചുമതലകളില്‍ നിന്നുള്ള തന്റെ പടിയിറക്കം മാര്‍ട്ടിനെസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും ഇക്കാര്യം സ്ഥിരീകരിച്ചത്.

content highlights: Portugal coach Roberto Martínez steps down; team confirms departure

dot image
To advertise here,contact us
dot image