കാണാതായ പാക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടി

ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമായിരുന്നു കാണാതായത്

കാണാതായ പാക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടി
dot image

ഷാർജയിൽ നിന്ന് പറന്നുയർന്ന പാക് കാർഗോ വിമാനം കടലിൽ തകർന്നു വീണ നിലയിൽ. ബലൂചിസ്ഥാൻ തീരത്തുനിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ പാക്കിസ്താന്‍ വിമാനത്തിനായി തിരച്ചില്‍ തുടരുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമായിരുന്നു കാണാതായത്.

ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടിരുന്നത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ2 എയര്‍വേയ്‌സിന്റെ ബോയിങ് 737 വിമാനമാണ് കാണാതായത്. 27 വര്‍ഷം പഴക്കമുണ്ട്.

Content Highlight:The wreckage of the missing Pakistan aircraft has been found

dot image
To advertise here,contact us
dot image