സൂപ്പർ എട്ടിൽ സഞ്ജു ഇറങ്ങുമോ?; പ്രോട്ടീസിനെതിരെ തഴയാനാവില്ല; റെക്കോർഡ് കണക്കുകളിതാ!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്

സൂപ്പർ എട്ടിൽ സഞ്ജു ഇറങ്ങുമോ?; പ്രോട്ടീസിനെതിരെ തഴയാനാവില്ല; റെക്കോർഡ് കണക്കുകളിതാ!
dot image

ടി 20 ലോകകപ്പിൽ ഗ്രൂപ്പിലെ ആധികാരിക വിജയങ്ങളുമായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടക്കുന്നത്. നാലിൽ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരാണ് എത്തിരാളികൾ.

അതേ സമയം ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍ ഏട്ടിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ തലവദേന അഭിഷേകാണ്. കളിച്ച മൂന്ന് മത്സരത്തിലും അഭിഷേകിന് റണ്ണെടുക്കാനായില്ല. മറ്റൊരു ഓപ്പണറായ സഞ്ജുവിന് മികച്ച റെക്കോർഡാണ് ദക്ഷിണാഫ്രിക്കയോടുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്. അടിച്ചെടുത്തത് 253 റണ്‍സ്. അഞ്ച് ഇന്നിംഗ്‌സില്‍ 63.25 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. 190.22 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ടി20 കരിയറിലൊന്നാകെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു നേടിയത്. അതില്‍ രണ്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് (5 ഇന്നിംഗ്‌സുകള്‍) അടിച്ചെടുത്തത് 238 റണ്‍സ്. അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറിയും നേടി. ഏകദിനത്തിലെ തന്റെ ഏക സെഞ്ചുറിയും ഇത് തന്നെ.

അതുകൊണ്ട് തന്നെ അഭിഷേക് ശർമയുടെ നിലവിലെ ഫോം ഔട്ടും സഞ്ജുവിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള കരിയർ റെക്കോർഡുകളും ഒരുപക്ഷെ മാറി ചിന്തിക്കാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കും.

Content Highlights:T20 Worldcup; Sanju Samson will play in super 8 vs southafrica

dot image
To advertise here,contact us
dot image