

ഈ ടി-20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ അഫ്ഘാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക് . രണ്ട് സൂപ്പര്‍ ഓവറോടെ ആവേശം വാനോളം ഉയര്‍ന്ന മത്സരം ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായി മാറുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറിനെ അവസാനം നാല് പന്തില്‍ 24 റണ്‍സ് വേണമെന്നിരിക്കെ ഗുര്‍ബാസായിരുന്നു ക്രീസിലെത്തിയത്. നേരിട്ട മൂന്ന് പന്തും സ്‌കിസറിച്ച ഗുര്‍ബാസ് അഫ്ഘാന് വാനോളം പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ഒരു സിക്‌സര്‍ വേണമെന്നിരിക്കെ അടുത്ത പന്ത് വൈഡ് ആകുകയായിരുന്നു. അടുത്ത പന്തില്‍ ബൗണ്ടറിക്ക് വേണ്ടി ശ്രമിച്ച ഗുര്‍ബാസിനെ മില്ലര്‍ കൈയ്യിലൊതുക്കുകയായിരുന്നു.
ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാന്‍ 17 റണ്‍സ് നേടിയിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി പന്തെടുത്തത്. 5 പന്ത് നേരിട്ട അസ്മതുള്ളാഹ് ഒമര്‍സായി രണ്ട് സിക്‌സറും ഒരു ഫോറും പറത്തി 16 റണ്‍സ് അടിച്ചു. മറ്റൊരു ഓപ്പണറായി എത്തിയ റഹ്‌മതുള്ള ഗുര്‍ബാസ് ഒരു പന്തില്‍ ഒരു റണ്‍സ് നേടി.
പ്രോട്ടീസിനായി ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസിലെത്തിയത്. ആദ്യ പന്തില്‍ മില്ലര്‍ സിംഗിളിട്ട് ബ്രെവിസിന് സ്‌ട്രൈക്ക് കൈമാറുകയായിരുന്നുയ അടുത്ത പന്തില്‍ ബ്രെവിസ് സിക്‌സറടിച്ചെങ്കിലും മൂന്നാം പന്തില്‍ ബ്രെവിസിനെ ഫസല്‍ഹഖ് ഫറൂഖി കീപ്പറുടെ കയ്യിലെത്തുകയായിരുന്നു. പിന്നാലെ എത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് മൂന്നാം പന്തില്‍ തേര്‍ഡ്മാനിലേക്ക് ബൗണ്ടറി പായിച്ചു. അടുത്ത പന്ത് ഫറൂഖി ഡോട്ട് എറിഞ്ഞു. അവസാന പന്തില്‍ സ്റ്റബ്‌സ് സിക്‌സറിടിച്ച് വീണ്ടും മത്സരം സമനലിയാക്കുകയാായിരുന്നു.
രണ്ടം സൂപ്പര്‍ ഓവറില്‍ മില്ലറും സ്റ്റബ്‌സും തന്നെയാണ് ക്രീസിലെത്തിയത്. ആദ്യ പന്തില്‍ തന്നെ സ്റ്റ്ബ്‌സ് സിക്‌സറടിച്ചാണ് ഒമര്‍സായിയെ വരവേറ്റത്. രണ്ടാം പന്തില്‍ സിംഗിളെടുത്ത് മില്ലറിന് സ്‌ട്രൈക്ക് കൈമാറിയത്. മൂന്നാം പന്തില്‍ ഡബിള്‍ ഓടിയെടുത്ത മില്ലര്‍ അടുത്ത രണ്ട് ബോളും സിക്‌സറിന് പറത്തി അവസാന ബോളില്‍ രണ്ട് റണ്‍്‌സ് നേടിയതോടെ സൂപ്പര്‍ ഓവറില്‍ 23 റണ്‍സ് നേടി.
രണ്ടാം സൂപ്പര്‍ ഓവറില്‍ അഫ്ഘാനായി സീനിയര്‍ താരം മുഹമ്മദ് നബിയും ഒമര്‍സായിയും തന്നെയാണ് ക്രീസലെത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കായി പന്തെടുത്ത കേശവ് രണ്ടാം പന്തില്‍ റണ്‍സൊന്നും എടുക്കാതെ തന്നെ നബിയെ പറഞ്ഞയച്ചു. നാല് പന്തില്‍ 24 റണ്‍സ് വേണമെന്നിരിക്കെ ഗുര്‍ബാസായിരുന്നു ക്രീസിലെത്തിയത്. നേരിട്ട മൂന്ന് പന്തും സ്‌കിസറിച്ച ഗുര്‍ബാസ് അഫ്ഘാന് വാനോളം പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ഒരു സിക്‌സര്‍ വേണമെന്നിരിക്കെ അടുത്ത പന്ത് വൈഡ് ആകുകയായിരുന്നു. അടുത്ത പന്തില്‍ ബൗണ്ടറിക്ക് വേണ്ടി ശ്രമിച്ച ഗുര്‍ബാസിനെ മില്ലര്‍ കൈയ്യിലൊതുക്കുകയായിരുന്നു.മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും മനം കീഴടക്കിയാണ് അഫ്ഘാന്‍ കളം വിട്ടത്.
മത്സരത്തിലെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി സൂപ്പര്‍ പേസര്‍ കഗീസോ റബാഡ പന്തെടുക്കുമ്പോള്‍ വിജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട അഫ്ഗാന് വേണ്ടി നൂര്‍ അഹമ്മദായിരുന്നു ക്രീസില്‍ ആദ്യ പന്തില്‍ തന്നെ റബാഡ ആദ്യ പന്തില്‍ തന്നെ നൂറിനെ പുറത്താക്കിയെങ്കിലും നോബോളിന്റെ കാഹളം മുഴങ്ങുകയായിരുന്നു. അടുത്ത ബോള്‍ റബാഡ വൈഡും എറിഞ്ഞും. ഫ്രീഹിറ്റില്‍ ഒന്നാം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അടിത്ത പന്തില്‍് നൂര്‍ ഒരു സിക്‌സര്‍ നേടി.
മൂന്നാം പന്തും ഡോട്ട് എറിഞ്ഞ റബാഡക്ക് നാലാം പന്തില്‍ വീണ്ടും അടിതെറ്റി. നോബോളില്‍ അഫ്ഘാന്‍ ബാറ്റര്‍മാര്‍ രണ്ട് റണ്‍സ് നേടി. അവസാന മൂന്ന് പന്തില്‍ അഫ്ഘാനിസ്ഥാന് രണ്ട് റണ്‍സ് കൂടി മതിയായിരുന്നു എന്ന സാഹചര്യത്തില്‍ ബാറ്റര്‍മാര്‍ രണ്ട് റണ്‍സിനായി ഓടുകയായിരുന്നു. എന്നാല്‍ ബൗളിങ് എന്‍ഡിലേക്ക് ഓടിയ ഫസല്ഡഹഖ് ഫറൂഖിക്ക് ഓട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ റണ്ണൗട്ടാകുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിന് മുന്നില്‍ അഫ്ഘാന്‍ മധ്യനിര പതറിയിരുന്നുവെങ്കിലും ഓപ്പണിങ്ങില്‍ റഹ്‌മനുള്ള ഗുര്‍ബാസും വാലറ്റവും നടത്തിയ പോരാട്ടമാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്. ഗുര്‍ബാസ് 42 പന്തില്‍ 84 റണ്‍സ് നേടിയിരുന്നു. അസ്മതുള്ളാഹ് ഒമര്‍സായ് 22 റണ്‍സും റാഷിദ് ഖാന്‍ 20ും റണ്‍സ് സ്വന്തമാക്കി. നൂര്‍ പുറത്താകാതെ 15 റണ്‍സ് നേടിയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന്‍ റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്‍സണ്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കി.
Content Highlights- Southafrica win against Afghanistan in Second super over in T20 wc