'ഒറ്റക്കിരിക്കും, സോഷ്യൽ മീഡിയയിൽ ചിലവഴിക്കും, വൈൻ കുടിക്കും'; കളത്തിന് പുറത്തെ ജീവിതം പറഞ്ഞ് മെസി

ലുസു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രൗണ്ടിന് പുറത്തെ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

'ഒറ്റക്കിരിക്കും, സോഷ്യൽ മീഡിയയിൽ ചിലവഴിക്കും, വൈൻ കുടിക്കും'; കളത്തിന് പുറത്തെ ജീവിതം പറഞ്ഞ് മെസി
dot image

ആധുനിക ഫുട്ബോളിലെ മാത്രമല്ല, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അർജന്റീനയുടെ സൂപ്പർ താരം മെസി. രാജ്യത്തിനൊപ്പവും ക്ലബുകൾക്കൊപ്പവും നേടേണ്ട കിരീടങ്ങളും നേട്ടങ്ങളുമെല്ലാം നേടിയ മെസി ഇപ്പോൾ 2026 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ്.

മേജർ ലീഗ് സോക്കാർ സീസൺ അവസാനിച്ചതോടെ കളികളത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത 38 കാരൻ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ്. ലുസു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രൗണ്ടിന് പുറത്തെ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

ഗ്രൗണ്ടിനപ്പുറം സ്വന്തം ജീവിതത്തിൽ താൻ കുറെ കൂടി ഏകാന്തത ആഗ്രഹിക്കുന്ന ഒരാളായെന്നും പാർട്ണർക്കും കുട്ടികൾക്കും ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും മെസി വ്യക്തമാക്കി. സെലിബ്രൈറ്റി ഗോസിപ് വീഡിയോകൾ കാണാറുണ്ടെന്നും സോഷ്യൽ മീഡിയയിൽ റീലും മറ്റും കാണാനായി കുറെയധികം സമയം ചിലവിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ സെൻസിറ്റിവായ ഒരു വ്യക്തിയാണ്. സിനിമ കാണുമ്പോൾ ഒരുപാട് കരയും, വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് കുടിക്കും, ലുസു ടിവിക്ക് നൽകിയ അഭിമുഖം ഇങ്ങനെ നീളുന്നു.

താരമെന്ന നിലയിൽ ഫുട്‍ബോളിൽ നിന്ന് വിരമിച്ചാലുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു, പരിശീലകനാകാൻ ഞാനില്ല, അതെനിക്ക് പറ്റിയ പണിയല്ല, ഏതെങ്കിലും ടീമിന്റെ ഉടമയാകാനാണ് താല്പര്യം, അതിലൂടെ താഴെക്കിടയിലുള്ള താരങ്ങൾക്ക് അവസരം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights- Lionel Messi breaks silence about his life

dot image
To advertise here,contact us
dot image