

അത്ലറ്റികോ മാഡ്രിഡിനെ റയൽ മാഡിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശം.
ഫെഡറിക്കോ വാൾവർഡെ, റോഡ്രിഗോ എന്നിവരാണ് റയലിന് വേണ്ടി ഗോൾ നേടിയത്. അലക്സാണ്ടർ സോർലോത്ത് അത്ലറ്റിക്കോയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.
ഫൈനലിൽ ചിര വൈരികളായ ബാഴ്‌സലോണയാണ് റയലിന്റെ എതിരാളികൾ. അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ ഫൈനലിലേക്ക് വിജയിച്ചുകയറിയത്. ജനുവരി 12 നാണ് ഫൈനൽ.
Content Highlights- spanish super cup final; barcelona vs real madrid