

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തമാന്മാരുടെ പോരാട്ടം സമനിലയിൽ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവർപൂൾ-ആഴ്‌സണൽ പോരാട്ടം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.
മത്സരത്തിൽ ആഴ്‌സണലാണ് മുന്നേറ്റത്തിൽ മികച്ചുനിന്നത്. മത്സരത്തിൽ ലിവർപൂളിന് ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റിലേക്ക് തൊടുക്കാനായില്ല.
കഴിഞ്ഞ 8 മത്സരങ്ങളിൽ പരാജയം അറിയാത്ത ആഴ്സണൽ 49 പോയിന്റുകൾ നേടി പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ലീഡ് ആറാക്കി ഉയർത്തി. 43 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയുമാണ് ഗണ്ണേഴ്‌സിന് പിറകിലുള്ളത്. നാലാം സ്ഥാനത്തുള്ള ലിവർപൂളിനുള്ളത് 35 പോയിന്റാണ്.
Content Highlights- english premier-league; livarpool-arsenal draw