മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?
dot image

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ദോഷകരമാണ്. കഫീന്‍ അടങ്ങിയ പാനിയങ്ങള്‍ മദ്യത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും വയറുവേദനയും വയറില്‍ ഗ്യാസ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യും.

alcahol and food

മദ്യത്തോടൊപ്പം കഴിക്കുമ്പോള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം

മാംസാഹാരവും മദ്യവും

മദ്യത്തോടൊപ്പം മാസാഹാരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം മദ്യം കരളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രത്യേകിച്ച് വറുത്തതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുകയും കൊളസ്‌ട്രോളും കലോറിയും വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കരളിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ദഹനം വയറിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഈ കോമ്പിനേഷന്‍ ഫാറ്റി ലിവര്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നയിച്ചേക്കാം. മാത്രമല്ല നെഞ്ചെരിച്ചിലും അസിഡിറ്റിയും വയറുവേദനയും ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

alcahol and food

ബിയറും ബ്രഡും

ബിയറിലും ബ്രഡിലും യീസ്റ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ വയറ് വീര്‍ക്കാനും ഗ്യസ് ഉണ്ടാകാനും ഇടയാകും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ചോക്ലേറ്റും മദ്യവും

ചോക്ലേറ്റ്, പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ് മദ്യത്തോടൊപ്പം കഴിക്കുന്നത് ഗ്യാസുണ്ടായി വയറ് വീര്‍ക്കാനും ആസിഡ് റിഫ്‌ളക്‌സ് ഉണ്ടായി അസ്വസ്ഥതയിലേക്ക് നയിക്കുകയും ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റില്‍ ദഹനനാളത്തെ അസ്വസ്ഥതപ്പെടുത്തുന്ന കഫീനും മറ്റ് സംയുക്തങ്ങളും വളരെ കൂടുതലാണ്. അതുകൊണ്ട് ചോക്ലേറ്റും മദ്യവും ഒരുമിച്ച് ആസ്വദിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുകയും സമീകൃത ആഹാരം കഴിക്കുകയും ചെയ്യുന്നത് ദഹന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

alcahol and food

പയറ് വര്‍ഗ്ഗങ്ങള്‍

പയറ് വര്‍ഗ്ഗങ്ങള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. പക്ഷേ അവയിലടങ്ങിയിരിക്കുന്ന നാരുകളും സങ്കീര്‍ണമയ കാര്‍ബോഹൈഡ്രേറ്റുകളും ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഗ്യാസ,് വയറ് വീര്‍ക്കല്‍ അസ്വസ്ഥത എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും.

കഫീന്‍ അടങ്ങിയ പാനിയങ്ങള്‍

എനര്‍ജി ഡ്രിങ്കുകള്‍ അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ കോക്ടെയിലുകള്‍ പോലെയുളളവയില്‍ മദ്യം കലര്‍ത്തുന്നത് കൂടുതല്‍ മദ്യം കഴിക്കാനുള്ള പ്രവണത നല്‍കുന്നു. അതുകൊണ്ട് ഇവ അമിത ഉപയോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

വറുത്തതും പൊരിച്ചതും ഉപ്പിലിട്ടതുമായ ഭക്ഷണങ്ങള്‍

ഫ്രൈസ്, ചിപ്‌സ്,ഉപ്പിലിട്ട വസ്തുക്കള്‍ ഇവ മദ്യത്തോടൊപ്പം കഴിക്കുന്നത് ദാഹം വര്‍ധിപ്പിക്കുകയും മദ്യം കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ഉപ്പ് ശരീരത്തില്‍ ചെല്ലുന്നത് ഹാങോവര്‍ കൂടുതല്‍ വഷളാക്കുന്നു.

Content Highlights :Health experts say you should avoid consuming certain foods with alcohol





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image