90 ന് 7 വീണു; എട്ടാമനായെത്തി വെടിക്കെട്ട് സെഞ്ച്വറിയുമായി ആഖിബ്; ജമ്മു കാശ്മീരിന് ചരിത്രവിജയം

മത്സരത്തിൽ പന്ത് കൊണ്ടും ആഖിബ് തിളങ്ങി

90 ന് 7 വീണു; എട്ടാമനായെത്തി വെടിക്കെട്ട് സെഞ്ച്വറിയുമായി ആഖിബ്; ജമ്മു കാശ്മീരിന് ചരിത്രവിജയം
dot image

വിജയ് ഹസാരെയിൽ ചരിത്ര വിജയവുമായി ജമ്മു കാശ്മീർ. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 269 എന്ന വിജയ ലക്ഷ്യം മുന്നോട്ട് വെച്ചപ്പോൾ ജമ്മു കാശ്മീർ 47.5 ഓവറിൽ ഏഴ് വിക്കറ്റിന് ലക്ഷ്യം കണ്ടു.

90 റൺസിന് ഏഴ് വിക്കറ്റ് വീണിടത്ത് നിന്നും പിന്നീട് ഒരു വിക്കറ്റ് പോലും വീഴാതെ പൊരുതിയായിരുന്നു ജമ്മു കാശ്മീരിന്റെ ജയം. ജമ്മു കാശ്മീരിനായി എട്ടാമനായി ഇറങ്ങിയ ആഖിബ് നബി പുറത്താകാതെ 82 പന്തിൽ ഏഴ് സിക്‌സറും 10 ഫോറുകളും അടക്കം 114 റൺസ് നേടി. ആഖിബിനൊപ്പം വൻഷാജ് ശർമ 78 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ പന്ത് കൊണ്ടും ആഖിബ് തിളങ്ങി. പത്തോവർ എറിഞ്ഞ താരം 56 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഈ വിജയ് ഹസാരെയിൽ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 221 റൺസ് ബാറ്റ് കൊണ്ട് അടിച്ചെടുത്ത ആഖിബ് പന്ത് കൊണ്ട് ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയിരുന്നു.

ഈ കഴിഞ്ഞ സീസണുകളിൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ച വെച്ച ആഖിബിനെ ഐ പി എല്ലിൽ 8 . 40 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു. 30 ലക്ഷം അടിസ്ഥാന വിലയിൽ നിന്നാണ് ഇത്രയും വലിയ തുകയിലേക്ക് ലേലം എത്തിയത്.

Content Highlights- aquib nabi century in vijay hazare trophy, jammu kashmir win

dot image
To advertise here,contact us
dot image