സഞ്ജുവിന് പണി കിട്ടുമോ?; പരിക്കേറ്റ തിലകിന് പകരം ടി 20 ടീമിൽ ഗിൽ തിരിച്ചെത്തിയേക്കും; റിപ്പോർട്ട്

പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടി 20 ടീമിൽ ശുഭ്മാൻ ഗിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

സഞ്ജുവിന് പണി കിട്ടുമോ?; പരിക്കേറ്റ തിലകിന് പകരം ടി 20 ടീമിൽ ഗിൽ തിരിച്ചെത്തിയേക്കും; റിപ്പോർട്ട്
dot image

പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടി 20 ടീമിൽ ശുഭ്മാൻ ഗിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര തുടങ്ങാനിരിക്കെ പകരക്കാരനെ ബി സി സി ഐ ഉടൻ പ്രഖ്യാപിച്ചേക്കും.

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിന് അടിവയറ്റിൽ പരിക്കേറ്റത്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെതുടർന്ന് തിലക് ബിസിസിഐ സെൻറർ ഓഫ് എക്‌സലൻസിലെ ഡോക്ടർമാമാരുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകിനെ സ്‌കാനിംഗിന് വിധേയനാക്കുകയും ചെയ്തു.

തിലകിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കിൽ മത്സര ക്രിക്കറ്റിൽ തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. അതോടെ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പര പൂർണമായും തിലകിന് നഷ്ടമായേക്കും.

ശസ്ത്രക്രിയക്ക് വിധേയനായാൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്ക് പുറമെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഫെബ്രുവരി ഏഴിന് മുംബൈയിൽ യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതിനാൽ തിലകിന് പകരക്കാരനായി ഗില്ലിനെ കൊണ്ടുവരാനാണ് ബി സി സി ഐ ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മോശം ഫോം കാരണം വൈസ് ക്യാപ്റ്റൻ കൂടിയായ ഗില്ലിനെ ടീമിൽ നിന്നും തഴഞ്ഞിരുന്നു.

ഏഷ്യ കപ്പ് മുതലാണ് ഗില്ലിനെ ടി 20 ടീമിൽ ഓപ്പണറായി തിരികെ കൊണ്ടുവന്നത്. തുടർന്നുള്ള ഓസീസ് പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഗില്ലായിരുന്നു ഓപ്പണർ. ഗിൽ വന്നതോടെ മലയാളി താരം സഞ്ജു സാംസണിന് ആദ്യം ഓപ്പണിങ്ങിലും പിന്നീട് ടീമിൽ നിന്നും അവസരം നഷ്ടമായിരുന്നു.

ഗിൽ തിരിച്ചെത്തുകയാണെങ്കിൽ സഞ്ജു എവിടെ കളിക്കുമെന്ന ആശങ്കയാണ് ആരാധകർക്കുള്ളത്. മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ ഫിനിഷിങ് റോളിലേക്ക് മാറ്റി ഗില്ലിനെ ഓപ്പണിങ്ങിലെക്ക് കൊണ്ടുവന്നാലും സഞ്ജുവിന് തിരിച്ചടിയാകും.

Content Highlights-set back sanju samson Shubman Gill Unlikely To Replace Tilak Varma in t20 team

dot image
To advertise here,contact us
dot image