ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന 'അദൃശ്യമായ' 4 ഘടകങ്ങൾ ഇവയാണ്! അറിയാം

ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം വിദഗ്ധർ മുന്നറിയിപ്പ് നൽകുകയാണ്

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന 'അദൃശ്യമായ' 4 ഘടകങ്ങൾ ഇവയാണ്! അറിയാം
dot image

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം വിദഗ്ധർ മുന്നറിയിപ്പ് നൽകുകയാണ്. അപകടാവസ്ഥയിൽ എത്തുന്നതിന് മുമ്പ് ഒരു സൂചനപോലും നമുക്ക് ലഭിച്ചെന്ന് വരില്ല. ഒളിഞ്ഞിരിക്കുന്ന പല ലക്ഷണങ്ങളും പുറത്ത് വരിക അവസാന നിമിഷമാകും.

ഇത്തരത്തിൽ അദൃശ്യമായി അല്ലെങ്കിൽ നിശബ്ദമായി ശരീരത്തിലുണ്ടാകുന്ന അപകടകരമായ ഘടകങ്ങളെ തിരിച്ചറിയാം.

ഒന്നാമത്തേത് അമിതമായ രക്തസമ്മർദമാണ്. ഹൈപ്പർടെൻഷൻ എന്ന ഈ അവസ്ഥയിൽ ധമനികൾ അമിതമായ സമ്മർദം നേരിടുന്നു. ഇതോടെ ധമിനികളുടെ ഭിത്തികളിൽ കേടുപാടുകൾ സംഭവിക്കും. മാത്രമല്ല പ്ലാക്കുകൾ അടിഞ്ഞുകൂടാനും തുടങ്ങും. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടും. രണ്ടാമത്തേത് അമിതമായ കൊളസ്‌ട്രോൾ നിലയാണ്. പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ അല്ലെങ്കിൽ കുറഞ്ഞ എച്ച്ഡിഎൽ നിലയാകും ചിലരിൽ കാണപ്പെടുക. നിങ്ങളുടെ രക്തകുഴലിൽ എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടെങ്കിൽ ഇവ ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താത്ത സാഹചര്യമുണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും സൂക്ഷിക്കേണ്ട കാര്യമണ്. പ്രമേഹം അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ കൂടുതലാണെങ്കിൽ സമയം പോകും തോറും ഇത രക്തകുഴലുകളെ ബാധിക്കാൻ തുടങ്ങും. പക്ഷേ തിരിച്ചറിയുന്നത് പതിയെ ആകും.

പുകവലിയാണ് മറ്റൊരു വില്ലൻ. പലർക്കും ഇതിന്റെ ദൂശ്യവശങ്ങളെ കുറിച്ച് ബോധമുണ്ടെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ തയ്യാറാവില്ല. പതിയെ പതിയെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും അതിന് മുമ്പ് വരെ ശരീരത്തിന് ഉണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതായത് മേൽപ്പറഞ്ഞ ഘടകങ്ങൾ മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് കാണാനോ മനസിലാക്കാനോ ഒരാൾക്ക് കഴിഞ്ഞെന്ന് വരില്ല. ഇവ നിശബ്ദമായിരിക്കും. പലരും നെഞ്ച്‌വേദനയെ മാത്രമാണ് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ലക്ഷണമായി കണക്കാക്കിയിട്ടുള്ളു. എന്നാൽ മേൽപ്പറഞ്ഞ നിശബ്ദമായി പ്രവർത്തിക്കുന്ന ഘടകങ്ങൾ ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടും.

Content Highlights: there are Five factors that are invisible and silent which can cause heart attack

dot image
To advertise here,contact us
dot image