

ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിൽ നിന്നും പുറത്താക്കിയതിനെ തുടർന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ 'ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്തഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയോ, ആക്രമണങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെയും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെയും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ശശി തരൂര്‍ പറഞ്ഞു.
ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധം ഉയർന്നതോടെ താരത്തെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതോടെ ബി സി സി ഐ ക്കെതിരെ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നു. ടി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ല എന്ന ഭീഷണിയാണ് ബി സി ബി ഉയർത്തിയിരിക്കുന്നത്.
Content highlights: shashi tharoor on mustafizur rahman exit in ipl