അവധി കഴിഞ്ഞ് അബുദബിയിലെത്തി നാല് മാസം; അവശനിലയിലായ മലയാളി യുവാവ് അന്തരിച്ചു

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു

അവധി കഴിഞ്ഞ് അബുദബിയിലെത്തി നാല് മാസം; അവശനിലയിലായ മലയാളി യുവാവ് അന്തരിച്ചു
dot image

കാസർകോട് ഉപ്പള സ്വദേശിയായ അബുദബിയിൽ അന്തരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശിയായ മുഹമ്മദ് റഫീഖ് ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. അബുദബി ഖലീഫ സിറ്റിയിലെ എയർപോർട്ട് റോഡിന് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ ഉടൻ തന്നെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന്റെ ഇളയപ്പയായ അബ്ദുറഹിമാന്റെയും (മോനു) നഫീസയുടെയും മകനാണ് പരേതനായ റഫീഖ്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവർ സഹോദരിമാരാണ്.

Content Highlights: A Malayali youth who had returned to Abu Dhabi after a four-month leave has passed away due to health complications. The youth was in a weakened state upon arrival, and despite efforts, succumbed to his illness. The incident has deeply saddened the community.

dot image
To advertise here,contact us
dot image