

വൈകുന്നേരത്തെയോ ഇടനേരത്തെയോ ചായയോടൊപ്പം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പലഹാരമാണ് ഉഴുന്നുവട. ലഘുഭക്ഷണം എന്ന നിലയില്‍ വളരെയധികം പ്രശസ്തി നേടിയിട്ടുമുണ്ട് ഈ പലഹാരം. ചൂടുളള മസാല ദോശ കഴിക്കുമ്പോള്‍ നല്ല മൊരിഞ്ഞ ഉഴന്നുവട കൂടിയില്ലാതെ അത് പൂര്‍ണമാവില്ല. ദക്ഷിണേന്ത്യയിലാണ് ഈ ലഘുഭക്ഷണം ഉത്ഭവിച്ചത്. ഇതിന് മെഡു വട എന്നും പേരുണ്ട്. കര്‍ണാടകയിലാണ് ഉഴുന്നുവട ആദ്യമായി ഉണ്ടാക്കിയതെന്നാണ് പറയപ്പെടുന്നത്.

കന്നഡയില്‍ ഉഴുന്നുവടയെ ഉദ്ദിന വട എന്നാണ് വിളിക്കുന്നത്. തമിഴില്‍ ഉളുന്തുവട അല്ലെങ്കില്‍ ഉഴുന്നുവട എന്നറിയപ്പെടുന്നു. തെലുങ്കിലാണെങ്കില്‍ ഇതിനെ ഗരേലു എന്ന് വിളിക്കും. ഉഴുന്നുപരിപ്പ്, കറിവേപ്പില, പച്ചമുളക്, കുരുമുളക്, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കിയാണ് വടയുണ്ടാക്കുന്നത്. കേരളത്തില്‍ ഉഴുന്നുവട സാമ്പാറിനും ചമ്മന്തിക്കുമൊപ്പമോ അല്ലെങ്കില്‍ വടമാത്രമായോ കഴിക്കുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ വട മസാലകള്‍ ചേര്‍ത്ത തൈരിലോ രസത്തിലോ മുക്കിവച്ചാണ് കഴിക്കുന്നത്.

ഉഴുന്നുവട കഴിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ എന്തുകൊണ്ടാണ് അതില്‍ ഇങ്ങനെയൊരു ദ്വാരം എന്ന്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വടയില്‍ ദ്വാരം ഉണ്ടാവില്ല. ഉഴുന്നുവടയ്ക്ക് ദ്വാരം ഇടുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഉഴുന്നുവട എണ്ണയില്‍ മൊരിയിച്ചെടുക്കുമ്പോള്‍ അകവും പുറവും ഒരുപോലെ വെന്ത് കിട്ടണം. നടുവില്‍ ദ്വാരമിടുമ്പോള്‍ ചൂടുളള എണ്ണ വടയുടെ അകത്തേക്ക് എത്തുകയും എണ്ണ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും. അങ്ങനെയല്ലെങ്കില്‍ നടുവ് പൂര്‍ണമായി വേകാതെയിരിക്കും. ഇതാണ് ഉഴുന്നുവടയുടെ നടുവില്‍ ദ്വാരമിടുന്നതിന് പിന്നിലെ കാരണം.
Content Highlights :Do you know what the hole in the middle of uzhunnuvada?