

2026 ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ലിറ്റൺ ദാസ് നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈഫ് ഹസനാണ് വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച ജാക്കര്‍ അലി പുറത്തായപ്പോള്‍ സ്റ്റാര്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
The Bangladesh Cricket Board (BCB) has announced the national squad for the ICC Men’s T20 World Cup 2026, to be jointly hosted by India and Sri Lanka from 7 February to 8 March.
— Bangladesh Cricket (@BCBtigers) January 4, 2026
SQUAD
Litton Kumer Das (Captain), Mohammed Saif Hassan (Vice Captain), Tanzid Hasan, Mohammad Parvez… pic.twitter.com/A9o7EtB99v
ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റാർ പേസർ മുസ്തഫിസുർ റഹ്മാനും ടീമിലുണ്ട്. താരമായിരിക്കും പേസ് നിരയെ നയിക്കുന്നത്. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നാലെ ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശിന്റെ മത്സരങ്ങളുടെ വേദി മാറ്റണമെന്ന ആവശ്യവും വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കേയാണ് ബംഗ്ലാദേശ് ടി20 ലോകകപ്പ് സ്ക്വാഡിനെ പുറത്തുവിടുന്നത്.
സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്. ജാക്കർ അലിയുടെ അഭാവത്തിലും കരുത്തുറ്റ ബാറ്റിങ് നിരയെയാണ് ബംഗ്ലാദേശ് അണിനിരത്തുന്നത്. ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് നയിക്കുന്ന ബാറ്റിങ് നിരയിൽ തന്‍സീദ് ഹസനും പര്‍വേഷ് ഹൊസൈനുമുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content highlights: Mustafizur Rahman in Team, Bangladesh announce ICC T20 World Cup 2026 squad