വന്ദേഭാരത് സ്ലീപ്പർ സൂപ്പറാണ്: അഡ്ജസ്റ്റബിള്‍ വിൻഡോ ഷെയ്ഡ്, കിടിലന്‍ വാഷ് ബേസിനും ബർത്തും; സൗകര്യങ്ങൾ ഇങ്ങനെ

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു

വന്ദേഭാരത് സ്ലീപ്പർ സൂപ്പറാണ്: അഡ്ജസ്റ്റബിള്‍ വിൻഡോ ഷെയ്ഡ്, കിടിലന്‍ വാഷ് ബേസിനും ബർത്തും; സൗകര്യങ്ങൾ ഇങ്ങനെ
dot image

കൊൽക്കത്ത - ഗുവാഹത്തി റൂട്ടിൽ ന്യൂ ജനറേഷൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടി തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതിന് പിന്നാലെ ട്രെയിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെയെന്ന ആകാംക്ഷയിലായിരുന്ന യാത്രക്കാർ. മാധ്യമപ്രവർത്തകർക്കൊപ്പം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി പുത്തന്‍ വന്ദേഭാരത് സ്ലീപ്പറിന്‍റെ കോച്ചുകളിലൂടെ സഞ്ചരിച്ച് മന്ത്രി തന്നെ കാട്ടിക്കൊടുത്തിരിക്കുകയാണ്.

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യത്തിന് സ്‌പേസുള്ള ട്രേ ഹോൾഡർ, അഡ്ജറ്റ് ചെയ്യാൻ കഴിയുന്ന വിൻഡോ ഷെയ്ഡുകൾ, റീഡിങ് ലൈറ്റുകൾ, ഹാംഗറുകൾ, മാഗസിൻ ഹോൾഡർ, വെള്ളം പുറത്ത് പോകാത്തതും തെറിക്കാത്തതുമായ വാഷ് ബേസനുകൾ എന്നിവയെല്ലാം വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്.

Union Railway Minister Ashwini Vaishnaw visited the newly designed Vande Bharat Sleeper at New Delhi Railway Station
Railway Minister Ashwini Vaishnaw visited the newly designed Vande Bharat Sleeper

16 കോച്ചുകളാണ് ഈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. പ്രധാന മന്ത്രി നരേന്ദ്രമോദി ഉടൻ തന്നെ ഇതിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും. കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സീറ്റ് കണ്ടെത്താന്‍ ബ്രെയ്‌ലി ലിപി ഉപയോഗിക്കും. മികച്ച രീതിയിലുള്ള ബർത്തുകൾ, വെസ്റ്റിബ്യൂള്‍‌ അടങ്ങിയ ഓട്ടോമാറ്റിക്ക് ഡോർ, ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാത്ത സുന്ദരമായ യാത്രയാണ് റെയിൽവേ ഉറപ്പ് നൽകുന്നത്. ട്രെയിൻ സുരക്ഷ സംവിധാനമായ കവച്, എമർജൻസി ടോക്ക് ബാക്ക് സിസ്റ്റം, സാനിറ്റേഷനായ ഡിസ്ഇൻഫെക്റ്റന്റ് ടെക്‌നോളജി എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

ജനുവരി ഒന്നിന് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ് ഫൈനൽ ഹൈ സ്പീഡ് ട്രയൽ പൂർത്തീകരിച്ചിരുന്നു.

Content Highlights: Vande Bharat sleeper trains have been upgraded with new amenities including deep wash basins and adjustable window shades, enhancing passenger comfort. These improvements are part of the efforts to provide a more convenient and enjoyable travel experience on India’s high-speed trains.

dot image
To advertise here,contact us
dot image