വിന്‍ഡീസ് ഇതിഹാസത്തെ മറികടന്ന് ജോ റൂട്ട്; സച്ചിന്റെ റെക്കോര്‍ഡിന് തൊട്ടരികില്‍

തന്റെ കരിയറിലെ 67-ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് റൂട്ട് സിഡ്നിയിൽ കുറിച്ചത്

വിന്‍ഡീസ് ഇതിഹാസത്തെ മറികടന്ന് ജോ റൂട്ട്; സച്ചിന്റെ റെക്കോര്‍ഡിന് തൊട്ടരികില്‍
dot image

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ അർധ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇം​ഗ്ലീഷ് താരം ജോ റൂട്ട്. സിഡ്നി ടെസ്റ്റിൽ മഴയെ തുടർന്ന് ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ 103 പന്തിൽ 72 റൺസുമായി ജോ റൂട്ട് ക്രീസിലുണ്ട്. തന്റെ കരിയറിലെ 67-ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് റൂട്ട് സിഡ്നിയിൽ കുറിച്ചത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍ രണ്ടാമത്തെ താരമായിരിക്കുകയാണ് ജോ റൂട്ട്. 66 ടെസ്റ്റ് അര്‍ധ സെഞ്ച്വറികളുള്ള വിന്‍ഡീസ് ഇതി​ഹാസം ശിവനാരായണ്‍ ചന്ദര്‍പോളിനെ പിന്തള്ളിയാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്.

ഒന്നാമനായ സച്ചിൻ ടെണ്ടുൽക്കറുടെ ലോകറെക്കോർഡിന് തൊട്ടരികിലാണ് ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികൾ എന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. റെക്കോർഡിൽ സച്ചിനൊപ്പമെത്താൻ റൂട്ടിന് ഇനി ഒരു അർധ സെഞ്ച്വറി കൂടി സ്വന്തമാക്കിയാൽ മതി.

Content highlights: Joe Root Surpasses West Indies Legend For Historic Record, Closes Gap With Sachin Tendulkar

dot image
To advertise here,contact us
dot image