ആഷസ്; സിഡ്നിയിൽ‌ ഒന്നാം ദിനം മഴ കളിച്ചു, ഇം​ഗ്ലണ്ടിന് ഭേദ​പ്പെട്ട തുടക്കം

സിഡ്നി ടെസ്റ്റിന്റെ ആദ്യദിനം മഴയും മങ്ങിയ വെളിച്ചവും മൂലം തടസപ്പെട്ടു

ആഷസ്; സിഡ്നിയിൽ‌ ഒന്നാം ദിനം മഴ കളിച്ചു, ഇം​ഗ്ലണ്ടിന് ഭേദ​പ്പെട്ട തുടക്കം
dot image

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ആവേശം കെടുത്തി മഴ. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള സിഡ്നി ടെസ്റ്റിന്റെ ആദ്യദിനം മഴയും മങ്ങിയ വെളിച്ചവും മൂലം തടസപ്പെട്ടു. അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ‌ 45 ഓവറിൽ‌ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 72 റൺസുമായി ജോ റൂട്ടും 78 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.

ഓപ്പണർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ എന്നിവരുടെ വിക്കറ്റുകളാണ് ഇം​ഗ്ലീഷ് പടയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പേസർ മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസർ, സ്കോട്ട് ബോലൻഡ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ‍്യ വിക്കറ്റിൽ 35 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ടീമിന് കഴിഞ്ഞു. എന്നാൽ ബെൻ ഡക്കറ്റ് അലക്സ് ക‍്യാരിക്ക് ക‍്യാച്ച് നൽകി മടങ്ങി.

തുടർന്ന് 16 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തപ്പോൾ രണ്ടാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സാക് ക്രോളിയാണ് പുറത്തായത്. പിന്നാലെയത്തിയ ജേക്കബ് ബെഥേലും അതിവേ​ഗം പുറത്തായതോടെ ടീം പ്രതിരോധത്തിലായങ്കെിലും നാലാം വിക്കറ്റിൽ റൂട്ട് - ബ്രൂക്ക് സഖ‍്യം 150 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു.

Content highlights: Ashes: Bad light, rain interrupt England reach 211-3 against Australia on day one 5th Test

dot image
To advertise here,contact us
dot image