ടാറ്റു ചെയ്യണോ എന്ന ചോദ്യം, മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും മറുപടി; വഴിത്തിരിവായ അഭിമുഖത്തെ പറ്റി പേർളി

'ഓ പ്രീപ്ലാന്‍ഡ് നെര്‍വെസ്‌നെസ് എന്ന് മമ്മൂക്ക കളിയാക്കി. അങ്ങനെ മൊത്തത്തില്‍ കയ്യില്‍ നിന്നും പോയി'

ടാറ്റു ചെയ്യണോ എന്ന ചോദ്യം, മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും മറുപടി; വഴിത്തിരിവായ അഭിമുഖത്തെ പറ്റി പേർളി
dot image

സോഷ്യൽ മീഡിയ ഇൻഫ്ലുവസർ, അവതാരക, നടി എന്നീ നിലകളിൽ എല്ലാം പ്രശസ്തയാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ പേർളി പങ്കുവെക്കുന്ന ഏത് വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. പേർളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകൾ മിക്കതും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പാേഴിതാ, മമ്മൂട്ടിയും ശ്രീനിവാസനുമൊപ്പം നടത്തിയ ഒരു അഭുമുഖത്തിന്റെ ഓർമ്മകൾ പങ്കിടുകയാണ് പേർളി. ആ അഭിമുഖത്തിലാണ് അവതാരിക എന്ന നിലയിൽ താൻ എന്തായിരിക്കണമെന്ന് പഠിച്ചതെന്നും പേർളി പറഞ്ഞു. ഗലാട്ട പ്ലസ് നടത്തിയ റൗണ്ട് ടേബിൾ അഭുമുഖത്തിലാണ് പ്രതികരണം

'മമ്മൂക്കയും ശ്രീനിയങ്കളുമുള്ള അഭിമുഖത്തില്‍ ഞാന്‍ വൈകിയാണ് എത്തിയത്. ഞാന്‍ കയറി ചെന്നതും മമ്മൂക്ക പറഞ്ഞത് ഹാ സ്റ്റാര്‍ എത്തിയല്ലോ എന്നാണ്. അതാദ്യമായിട്ടാണ് ഞാന്‍ മമ്മൂക്കയെ കാണുന്നത്. ഞാന്‍ സോറി പറഞ്ഞു. അഭിമുഖം തുടങ്ങിയപ്പോള്‍ ഞാന്‍ നെര്‍വസ് ആണെന്ന് പറഞ്ഞു. അവര്‍ എന്നെ ശാന്തയാക്കി. പിന്നെ അതൊരു ഫണ്‍ ഇന്റര്‍വ്യു ആയിമാറി. അവര്‍ രണ്ടു പേരും എന്നെ കളിയാക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് അങ്ങനൊരു വശമുണ്ടെന്ന് അറിയില്ലായിരുന്നു.

Also Read:

Pearle Maaney

ആ അഭിമുഖത്തിലൂടെയാണ് അവതാരക എന്ന നിലയില്‍ ഞാന്‍ ഞാനായിരിക്കണമെന്ന് പഠിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ ഞാന്‍ എഴുതുന്നുമുണ്ടായിരുന്നു. അത് വായിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ അബദ്ധത്തില്‍ ഞാന്‍ നെര്‍വസ് ആണ് എന്നെഴുതുകയും അത് ഉച്ചത്തില്‍ വായിച്ചു പോവുകയും ചെയ്തു. ഓ പ്രീപ്ലാന്‍ഡ് നെര്‍വെസ്‌നെസ് എന്ന് മമ്മൂക്ക കളിയാക്കി. അങ്ങനെ മൊത്തത്തില്‍ കയ്യില്‍ നിന്നും പോയി.

പക്ഷെ അവര്‍ നന്നായി ആസ്വദിച്ചു. പാട്ടൊക്കെ പാടി. മമ്മൂക്കയോട് ടാറ്റു ചെയ്യണം എന്നുണ്ടോന്ന് ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പേളിയെ കണ്ടുമിട്ടിയല്ലോ, ഇനി ഞാന്‍ ചെയ്യുമെന്ന് ശ്രീനിയങ്കിള്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അവര്‍ രണ്ടു പേരും ഇതിഹാസങ്ങളാണ്. അവരെ കണ്ടാണ് നമ്മളൊക്കെ വളര്‍ന്നത്. എന്നാല്‍ അവര്‍ എന്നെ അത്രയും കംഫര്‍ട്ടബിള്‍ ആക്കി. അവര്‍ക്ക് അറിയുന്നൊരാളെപ്പോലെയാണ് എന്നോട് പെരുമാറിയത്,' പേർളി മാണി പറഞ്ഞു.

Content Highlights: Pearly Mani discussed a fascinating interview with Mammootty and Sreenivasan, where the topic of getting a tattoo was brought up. The conversation took an interesting turn as they reflected on the idea, and Pearly Mani shared her own insights and reactions about the unexpected question during the discussion.

dot image
To advertise here,contact us
dot image