'ക്വാളിറ്റിയല്ല'; റുതുരാജിനെ ഒഴിവാക്കി റിഷഭ് പന്തിനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് അശ്വിന്‍

ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം പുറത്തെടുത്ത റുതുരാജ് ന്യൂസിലാൻഡിനെതിരായ ഏകദിന ടീമിൽ ഇടംപിടിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്

'ക്വാളിറ്റിയല്ല'; റുതുരാജിനെ ഒഴിവാക്കി റിഷഭ് പന്തിനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് അശ്വിന്‍
dot image

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ റുതുരാജും ഉണ്ടായിരുന്നു. പ്രോട്ടീസിനെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ റുതുരാജ് സെഞ്ച്വറി അടിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം പുറത്തെടുത്ത റുതുരാജ് ന്യൂസിലാൻഡിനെതിരായ ഏകദിന ടീമിൽ ഇടംപിടിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ‌ റുതുരാജിന് പകരം റിഷഭ് പന്തിനാണ് ടീമിൽ‌ സ്ഥാനം ലഭിച്ചത്.

ഇപ്പോഴിതാ ​റുതുരാജിനെ ഒഴിവാക്കി പന്തിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവാരമല്ല ഈ തിരഞ്ഞെടുപ്പിന് കാരണമെന്നും ഇടംകൈയ്യൻ ബാറ്ററെന്ന നിലയിലാണ് പന്തിന് ടീമിൽ ഇടമൊരുങ്ങിയതെന്നുമാണ് അശ്വിൻ പറയുന്നത്. ‌തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' സംസാരിക്കവേയാണ് അശ്വിന്റെ പ്രതികരണം.

'റിഷഭ് പന്ത് മികച്ച കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തിന്റെ നിലവാരമല്ല ഇവിടെ തിരഞ്ഞെടുക്കപ്പെടാനുണ്ടായ കാരണം. മധ്യനിരയിൽ ഗെയ്ക്‌വാദും പന്തും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇവിടെയുണ്ടായിരിക്കുന്നത്. അവിടെ പന്തിന് അനുകൂലമായി വന്ന ഘടകമെന്നത് അദ്ദേഹം ഇടംകൈയ്യനാണ് എന്നതാണ്. ആ സ്ഥാനത്തെ കുറിച്ച് വലിയ ചർച്ചകൾ നടന്നുകാണുമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇടംകൈയ്യൻ ബാറ്റർ വേണമെന്ന് സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു', അശ്വിൻ പറഞ്ഞു.

Content highlights: R Ashwin about The factor that made selectors prefer Rishabh Pant over Ruturaj Gaikwad

dot image
To advertise here,contact us
dot image