വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ്; പാകിസ്താനും താഴെ ഇന്ത്യ; കിവീസിന് മുന്നേറ്റം

വെസ്റ്റ് ഇൻഡീസ്-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് റാങ്കിങ്ങിൽ മാറ്റം

വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ്; പാകിസ്താനും താഴെ ഇന്ത്യ; കിവീസിന് മുന്നേറ്റം
dot image

വെസ്റ്റ് ഇൻഡീസ്-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് റാങ്കിങ്ങിൽ മാറ്റം. ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീണു. രണ്ട് മത്സരം മാത്രം കളിച്ച കിവീസ് നാലാമതായി. നിലവില്‍ പാകിസ്ഥാനും പിന്നിലാണ് ഇന്ത്യ.

കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ഓസീസ് ജയിച്ച ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. 60 പോയിന്റും 100 ശതമാനം പോയിന്റും അവർക്കുണ്ട്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച നിലവിലെ ചാംപ്യൻമാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 36 പോയിന്റും 75 ശതമാനം പോയിന്റും പ്രോട്ടീസിനുണ്ട്.

രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുള്ള ശ്രീലങ്കയാണ് മൂന്നമത്. 16 പോയിന്റുള്ള അവര്‍ക്ക് 66.67 പോയിന്റ് ശതമാനവുമുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമുള്ള ന്യൂസിലാൻഡ് 16 പോയിന്റുമായി തന്നെ നാലാം സ്ഥാനത്താണ്. 66.67 പോയിന്റ് ശതമാനം തന്നെയാണ് കിവീസിനുള്ളത്.

രണ്ട് മത്സരം മാത്രം കളിച്ച പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തുണ്ട് . ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോല്‍ക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തു. 50 പോയിന്റ് ശതമാനമാണ് അവര്‍ക്ക്. 12 പോയിന്റും അക്കൗണ്ടിലുണ്ട്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഇന്ത്യ ആറാം സ്ഥാനത്താണ്. 9 മത്സരനാൽ പൂര്‍ത്തിയാക്കിയ ടീമിന് നാല് വീതം ജയവും തോല്‍വിയും, ഒരു സമനിലയും അടക്കം 52 പോയിന്റാണുള്ളത്. പോയിന്റ് ശതമാനം 48.5 മാത്രം. ഏഴ് മത്സരങ്ങള്‍ ഇംഗ്ലണ്ട് പൂര്‍ത്തിയാക്കി രണ്ടെണ്ണം മാത്രം ജയിച്ച ഇംഗ്ലണ്ട് ഏഴാം സ്ഥാനത്താണ്. ഒരു മത്സരം സമനിലയായപ്പോൾ നാലെണ്ണം തൊട്ടു. 26 പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍. പോയിന്റ് ശതമാനം 30.95.

ബംഗ്ലാദേശ് എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരം മാത്രം കളിച്ച അവര്‍ക്ക് ഒരു തോല്‍വിയും ഒരു സമനിലയും. നാല് പോയിന്റാണ് ടീമിന് നേടാനായത്. പോയിന്റ് ശതമാനം 16.67. ഏഴ് മത്സരം പൂര്‍ത്തിയാക്കിയ വിന്‍ഡീസ് ആറ് ടെസ്റ്റിലും പരാജയപ്പെട്ടിരുന്നു. ഒരു സമനില നേടി. നാല് പോയിന്റാണ് ഇതുവരെയുള്ളത്. പോയിന്റ് ശതമാനം വെറും 4.76.

Content Highlights: world test championship ranking; india position , ranking



dot image
To advertise here,contact us
dot image