രഞ്ജിയിൽ 36 വർഷത്തെ റെക്കോർഡ് തിരുത്തി; ചരിത്ര നേട്ടവുമായി സര്‍ഫറാസ് ഖാന്‍റെ സഹോദരൻ മുഷീർ ഖാൻ

ഹരിയാനയെ മുംബൈ ഫോളോ ഓണിനയച്ചു.

രഞ്ജിയിൽ 36 വർഷത്തെ റെക്കോർഡ് തിരുത്തി; ചരിത്ര നേട്ടവുമായി സര്‍ഫറാസ് ഖാന്‍റെ സഹോദരൻ മുഷീർ ഖാൻ
dot image

രഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരായ എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓൾറൗണ്ട് മികവുമായി മുംബൈ താരം മുഷീർ ഖാൻ.ഒരു മത്സരത്തിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ഈ നൂറ്റാണ്ടിലെ ആദ്യ മുംബൈ താരമെന്ന നേട്ടമാണ് ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ സഹോദരൻ കൂടിയായ 21-കാരൻ മുഷീർ സ്വന്തമാക്കിയത്. 1990-91 സീസണിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവിശാസ്ത്രിയാണ് മുംബൈയ്ക്കായി അവസാനമായി ഈ നേട്ടം കൈവരിച്ചത്.

ബാറ്റിംഗിൽ സെഞ്ചുറിയോടെ തിളങ്ങിയ മുഷീർ, ബോളിംഗിൽ 85 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. ബി.കെ.സി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ മുംബൈയുടെ 430 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഹരിയാന 270 റൺസിന് പുറത്തായി. ഇതോടെ മുംബൈ 160 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

തുടർന്ന് ഹരിയാനയെ മുംബൈ ഫോളോ ഓണിനയച്ചു. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഹരിയാന 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്.

content highlights: musheer khan breaks 36 year old ranji trophy record

dot image
To advertise here,contact us
dot image