അനായാസം ഇന്ത്യൻ വനിതകൾ; സിംബാബ്‌വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം

അനായാസം ഇന്ത്യൻ വനിതകൾ; സിംബാബ്‌വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി
dot image

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിനായിരുന്നു ജയം.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെ 39.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകള്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.പ്രതിക റാവല്‍ (59), ഷഫാലി വര്‍മ (51) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികള്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ സിംബാബ്‌വെ നിരയില്‍ 37 റണ്‍സ് നേടിയ മൊഡസ്റ്റര്‍ മുപാചിക്വാ (37), ജോസഫിന്‍ എന്‍കോമോ (35) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ചീഡ്‌സ ദുരുരു (20), ന്യാഷ ഗ്വാന്‍സുര (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ നിരയില്‍ വൈഷ്ണവിക്ക് പുറമെ ക്രാന്തി ഗൗദ്, സയാലി സത്ഗാരെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

content highlights: indian women cricket team sweeps odi series against zimbabwe

dot image
To advertise here,contact us
dot image