എടാ റെക്കോർഡ് കുട്ടാ! ആ ചരിത്ര നേട്ടവും തൂക്കി വൈഭവ് സൂര്യവംശി

യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈഭവ് 171 റൺസെടുത്താണ് പുറത്തായത്

എടാ റെക്കോർഡ് കുട്ടാ! ആ ചരിത്ര നേട്ടവും തൂക്കി വൈഭവ് സൂര്യവംശി
dot image

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ് തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് താരം വീണ്ടും മികച്ച രീതിയിൽ‌ ബാറ്റുവീശിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈഭവ് 171 റൺസെടുത്താണ് പുറത്തായത്. 56 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. 14 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ഇതോടെ തകർപ്പൻ റെക്കോർഡും വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തു. യൂത്ത് ഏകദിന ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് സൂര്യവംശി മറികടന്നത്. ഓസ്ട്രേലിയയുടെ മൈക്കൽ ഹില്ലിന്റെ റെക്കോർഡാണ് ഇന്ത്യയുടെ കൗമാരതാരം പഴങ്കഥയാക്കിയത്. 2008ൽ നമീബിയ U19 നെതിരെ ഹിൽ 12 സിക്സറുകളടക്കം 124 റൺസ് നേടുകയും ചെയ്തു.

അതേസമയം വൈഭവിന്റെ സെഞ്ച്വറിക്കരുത്തിൽ യുഎഇക്കെതിരെ ഇന്ത്യ ഹിമാലയൻ വിജയലക്ഷ്യം പടുത്തുയർത്തിയിരിക്കുകയാണ്. ദുബായിലെ ഐസിസി അക്കാദമി ​ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സടിച്ചു. വൈഭവിന്‍റെ സെഞ്ച്വറിക്ക് പുറമെ മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. യുഎഇക്ക് വേണ്ടി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Vaibhav Suryavanshi smashes six-hitting World Record at U-19 Asia Cup

dot image
To advertise here,contact us
dot image