വൈഭവിന് വെടിക്കെട്ട് സെഞ്ച്വറി, ഫിഫ്റ്റിയടിച്ച് മലയാളി താരവും; യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ഹിമാലയൻ ടോട്ടൽ

ഇന്ത്യയ്ക്ക് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി തിളങ്ങി

വൈഭവിന് വെടിക്കെട്ട് സെഞ്ച്വറി, ഫിഫ്റ്റിയടിച്ച് മലയാളി താരവും; യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ഹിമാലയൻ ടോട്ടൽ
dot image

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെ‌തിരായ ഉദ്ഘാടന മത്സരത്തിൽ‌ ഇന്ത്യയ്ക്ക് ഹിമാലയൻ ടോട്ടൽ. യുഎഇക്ക് വിജയിക്കാൻ 434 റണ്‍സ് അടിച്ചെടുക്കണം. ദുബായിലെ ഐസിസി അക്കാദമി ​ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സടിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ച്വറി (95 പന്തില്‍ 171) സ്വന്തമാക്കി തിളങ്ങി. മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. യുഎഇക്ക് വേണ്ടി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: U19 Asia Cup 2025: India Slam 433/6 vs UAE In 50 Overs Courtesy Vaibhav Suryavanshi's century

dot image
To advertise here,contact us
dot image