

വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന ലീഗ് ഘട്ട മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഞായറാഴ്ച നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന മത്സരം മഴ ശക്തമായതിനെ തുടർന്നാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലിന് മുന്നോടിയായുള്ള ഒരു മുഴുവൻ പരിശീലന അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ബംഗ്ലാദേശിനെതിരെ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 എന്ന നിലയില്‍ ആയിരിക്കെയാണ് മഴയെത്തിയത്. മഴ കനത്തതോടെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. സ്മൃതി മന്ദാന (34), അമന്‍ജോത് കൗര്‍ (15) എന്നിവരായിരുന്നു ക്രീസില്‍. നേരത്തെ, ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 27 ഓവറാക്കി ചുരുക്കിയിരുന്നു.
Content Highlights: Women's World Cup: IND vs BAN Match abandoned in Navi Mumbai due to rain