'One Last Time'; ഓസീസ് മണ്ണിനോട് വൈകാരികമായി വിടചൊല്ലി രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയാണ് രോഹിത് ശർമ നേടിയത്.

'One Last Time'; ഓസീസ് മണ്ണിനോട് വൈകാരികമായി വിടചൊല്ലി രോഹിത് ശർമ
dot image

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയാണ് രോഹിത് ശർമ നേടിയത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ 125 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്ത രോഹിത്താണ് പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്‌നി ഏകദിനത്തിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

ഇപ്പോഴിതാ സിഡ്‌നിക്കും ഓസീസിനും വിടവാങ്ങൽ കുറിപ്പുമായി എത്തിയിരിക്കുയാണ് രോഹിത് ശർമ. അവസാനമായി സിഡ്‌നിയിൽ നിന്ന് മടങ്ങുന്നു എന്ന കുറിപ്പാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി രോഹിത് നൽകിയത്.

നേരത്തെ മത്സരശേഷം രോഹിത് ശർമയുട വാക്കുകൾ ചർച്ചയായിരുന്നു. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ ആരാധകരോട് രോഹിത് നന്ദി പറഞ്ഞു. ഇനി ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്ന് രോഹിത്ത് പറഞ്ഞു.

ഓസീസ് മണ്ണിൽ രോഹിത്തിന്റെ അവസാന മത്സരമായിരിക്കും ഇതെന്ന സാധ്യതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു വാക്കുകൾ. ഓസീസ് മണ്ണിൽ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത റെക്കോർഡുകളുള്ള താരമാണ് രോഹിത്. ഏതായാലും നീണ്ട കാലത്തിന് ശേഷം ഇന്ത്യൻ ജഴ്‌സിയിലെത്തി മിന്നും പ്രകടനം കാഴ്ച വെച്ച രോഹിത്തിനെ ആഘോഷിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.

Content Highlights: 'One Last Time'; Rohit Sharma bids emotional farewell to Australian soil

dot image
To advertise here,contact us
dot image