ച്യൂയിംഗ് ഗം ചവച്ചാൽ നെഞ്ചരിച്ചിൽ കുറയുമോ? വെളിപ്പെടുത്തലുമായി ഡോക്ടർ

നെഞ്ചരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് വിദ്യകളാണ് വീഡിയോയില്‍ ജോസഫ് പങ്കുവെയ്ക്കുന്നത്

ച്യൂയിംഗ് ഗം ചവച്ചാൽ നെഞ്ചരിച്ചിൽ കുറയുമോ? വെളിപ്പെടുത്തലുമായി ഡോക്ടർ
dot image

പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നെഞ്ചരിച്ചില്‍. തൊണ്ടയിലും നെഞ്ചിലുമെല്ലാം കത്തുന്നതായി തോന്നുകയും പുളിച്ച് തികട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നതാണ് നെഞ്ചരിച്ചിലിന്റെ ലക്ഷണങ്ങള്‍. പലപ്പോഴും ഭക്ഷണം കഴിച്ചതിനു ശേഷമോ കിടക്കുമ്പോഴോ ആണ് ഇത് അനുഭവപ്പെടുന്നത്. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ ഇല്ലാതെ എല്ലാവരിലും കാണുന്ന ഈ അസുഖം എങ്ങനെയാണ് മാറ്റണമെന്ന് ഫ്‌ലോറിഡയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റും ഹെല്‍ത്ത് കോണ്ടന്റ് ക്രിയേറ്ററുമായ ഡോ. ജോസഫ് സല്‍ഹാബ് വിവരിക്കുന്നു. നെഞ്ചരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് വിദ്യകളാണ് വീഡിയോയില്‍ ജോസഫ് പങ്കുവെയ്ക്കുന്നത്.

ച്യൂയിംഗ് ഗം

ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ഉമിനീര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് അന്നനാളത്തിലേക്ക് എത്തുകയും അവിടുത്തെ ആസിഡ് ഉല്‍പാദനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണവും ആസിഡും പുറത്തേക്ക് വരുന്നതിനെ തടയുന്നു. അതിനാല്‍ ഭക്ഷണത്തിന് ശേഷം ഇടയ്ക്ക് ഒരു ച്യൂയിംഗ് ഗം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ധാരാളം പഞ്ചസാര അടങ്ങിയതോ മറ്റ് കെമിക്കലുകള്‍ അടങ്ങിയതോ ആയ ച്യൂയിംഗ് ഗം ഒഴിവാക്കുക.

ഡയഫ്രാമാറ്റിക് ശ്വസനം

വയറുപയോഗിച്ചുള്ള ശ്വസനം അഥവാ ഡയഫ്രാമാറ്റിക് ശ്വസനം എന്നത് ആസിഡ് റിഫ്‌ലകസ് തടയാന്‍ സഹായിക്കുന്നു. ഇതിനായി മൂക്കിലൂടെ ശ്വാസം എടുത്ത ശേഷം വയറ് വികസിക്കുന്നത് വരെ ശ്വാസം എടുക്കുക. ശേഷം സാധാരണ പോലെ ശ്വാസം വിടുക. ഇതാണ് ഡയഫ്രമാറ്റിക് ശ്വസനം. ഇത് ആഡിഡ് റിഫ്‌ലക്‌സ് കുറയ്ക്കുന്നു.

ഭക്ഷണത്തിന് ശേഷമുള്ള നടത്തം

ഭക്ഷണത്തിന് ശേഷമുള്ള ചെറിയ ഒരു നടത്തം ദഹനം മെച്ചപ്പെടുത്തുകയും വയറ്റിലെ ആസിഡിലെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണം വേഗം പ്രൊസസ് ആകാന്‍ ഇത് സഹായിക്കുന്നു.

Content Highlights- Does chewing gum reduce chest pain? Doctor reveals

dot image
To advertise here,contact us
dot image