ഒമ്പതാം വിക്കറ്റിൽ പഞ്ചാബ് അടിച്ചെടുത്തത് 113 റൺസ്; കേരളത്തിന് ലക്ഷ്യം 436; മറുപടിയിൽ തകർച്ച

113 റൺസിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഒമ്പതാം വിക്കറ്റിൽ പഞ്ചാബ് അടിച്ചെടുത്തത് 113 റൺസ്; കേരളത്തിന് ലക്ഷ്യം 436; മറുപടിയിൽ തകർച്ച
dot image

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സിൽ 436 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബ്. ഹര്‍നൂര്‍ സിംഗ് (170) സെഞ്ചുറി നേടിയപ്പോള്‍ പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 113 റൺസിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നേരത്തെ, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ നമന്‍ ധിര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറിന് 240 എന്ന നിലയിലാണ് പഞ്ചാബ് ഇന്ന് ബാറ്റിംഗിനെത്തിയത്. എന്നാൽ വാലറ്റത്തിന്റെ മികച്ച ചെറുത്ത് നിൽപ്പ് പഞ്ചാബിനെ കൂറ്റൻ സ്‌കോറിൽ എത്തിക്കുകയായിരുന്നു.

കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍ പി, ബാബാ അപരാജിത് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗിനെത്തിയ കേരളത്തിന് ഒരു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോല്‍ ഒന്നിന് 15 എന്ന നിലയിലാണ് കേരളം.

Content Highlights:Punjab VS Kerala in Ranji Trophy

dot image
To advertise here,contact us
dot image