

രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യയുടെ വെറ്ററൻ താരം അജിങ്ക്യാ രഹാനെ. നീണ്ട കാലം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ 37 കാരൻ ഒരു വലിയ സന്ദേശമാണ് ബി സി സി ഐ യ്ക്ക് നൽകിയത് .
ഛത്തീസ്ഗഡിനെതിരായ മത്സരത്തിലാണ് മുംബൈ താരമായ രഹാനെയുടെ കിടിലൻ ബാറ്റിങ്. 303 പന്തിൽ 159 റൺസെടുത്ത രഹാനെയുടെ ഇന്നിങ്സിന്റെ കരുത്തിൽ ആദ്യ ഇന്നിങ്സിൽ 8ന് 406 റൺസെന്ന നിലയിലാണ് മുംബൈ. രഹാനയെ കൂടാതെ സിധീഷ് ലാഡ് (80), ആകാശ് ആനന്ദ് (60) എന്നിവരും തിളങ്ങി.
മറ്റൊരു മത്സരത്തിൽ കരുൺ നായരും സെഞ്ചറി പ്രകടനം കാഴ്ച വെച്ച്. 267 പന്തിൽ 174 റൺസെടുത്ത് പുറത്താകാതെ നിന്ന കരുൺ നായരുടെ ബാറ്റിങ് മികവിൽ കർണാടക ആദ്യ ഇന്നിങ്സിൽ 371 റൺസെടുത്തു. മൂന്നു സിക്സും 14 ഫോറുമാണ് കരുണിന്റെ ബാറ്റിൽനിന്ന് ഇതുവരെ പിറന്നത്. ക്യാപ്റ്റൻ മയാങ്ക അഗർവാൾ 28 റൺസെടുത്ത് പുറത്തായപ്പോൾ ശ്രേയസ് ഗോപാൽ (57) അർധസെഞ്ചറി നേടി.
Content Highlights: Ranji Trophy Ajinkya Rahane century