റിവ്യൂസ് ഒക്കെ അവിടെ നിൽക്കട്ടെ, കളക്ഷനിൽ കുതിച്ച് 'താമ'; ബോളിവുഡിനെ രക്ഷിക്കുമോ ചിത്രം?

സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്

റിവ്യൂസ് ഒക്കെ അവിടെ നിൽക്കട്ടെ, കളക്ഷനിൽ കുതിച്ച് 'താമ'; ബോളിവുഡിനെ രക്ഷിക്കുമോ ചിത്രം?
dot image

മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തിയേറ്ററിലെത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയെന്നാണ് പ്രതികരണങ്ങൾ. അതേസമയം, ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

പുറത്തിറങ്ങി ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ 90 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. വൈകാതെ സിനിമ 100 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയോളമാണ് സിനിമയുടെ കളക്ഷൻ. ഇത് ആയുഷ്മാന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷനിൽ ഒന്നാണ്. സമ്മിശ്ര പ്രതികരണം ആണെങ്കിലും കളക്ഷനിൽ കുതിപ്പുനേടാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ടെക്നിക്കലി സിനിമ വളരെയധികം മികച്ചത് ആണെങ്കിലും സ്ക്രിപ്റ്റിലേക്ക് എത്തുമ്പോൾ ഒട്ടും തൃപ്തിയില്ലെന്നാണ് അഭിപ്രായം. കൂടാതെ നവസുദീൻ സിദിഖിനെ കുറച്ചുകൂടി ഉപയോഗികമായിരുന്നുവെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിൽ ആകെ ലഭിച്ച സന്തോഷം ഒരു കാമിയോ റോൾ ആണെന്നും അത് വളരെ മികച്ചത് ആക്കിയിട്ടുണ്ടെന്നും ചിലർ പറയുന്നു. അടുത്ത സിനിമയിലേക്ക് ഉള്ള ഒരു പോസ്റ്റ് ക്രെഡിറ്റ് സീനും താമയിൽ ഉണ്ടെന്നും അതാരും വിട്ട് പോകരുതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രശ്മികയും ആയുഷ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം കേരളത്തിൽ ഇറങ്ങുന്ന ഒരു സൂപ്പർഹീറോ വാംപയർ സിനിമയാണ് താമ. വരും ദിവസങ്ങളിൽ താമയുടെ ഈ പ്രതികരണങ്ങൾ മാറുമോ ഇല്ലയോ എന്ന് അറിയാം. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കുന്നത്.

Content Highlights: Thamma collection report

dot image
To advertise here,contact us
dot image