

ബഹ്‌റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലി കാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്‌റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ സിത്ര പാർക്കിലും വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പങ്കാളികളായി.
സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
2035 ആകുമ്പോഴേക്കും നിലവിലുള്ള മരങ്ങളുടെ എണ്ണം 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് ഏകദേശം 3.6 ദശലക്ഷം മരങ്ങളായി ഇരട്ടിയാക്കുക എന്നതാണ് ബഹ്‌റൈൻ സർക്കാർ ഹരിതവൽക്കരണ പദ്ധതിയോടെ ലക്ഷ്യമിടുന്നത്.
Content Highlights: Kozhikode residents of Coral Island participate in greening project