ഗുളികകള്‍ അലുമിനിയം ഫോയില്‍ സ്ട്രിപ്പുകളില്‍ പായ്ക്ക് ചെയ്യുന്നത് എന്തുകൊണ്ട്

ഗുളികകള്‍ക്ക് ചുറ്റുമുള്ള തിളങ്ങുന്ന ഫോയില്‍ ശ്രദ്ധിച്ചിട്ടില്ലേ? പാക്കേജിംഗ് സാധാരണമാണെന്ന് തോന്നുമെങ്കിലും അതിന് പിന്നില്‍ കൂടുതല്‍ കാര്യങ്ങളുണ്ട്.

ഗുളികകള്‍ അലുമിനിയം ഫോയില്‍ സ്ട്രിപ്പുകളില്‍ പായ്ക്ക് ചെയ്യുന്നത് എന്തുകൊണ്ട്
dot image

നമ്മള്‍ ദിവസവും കാണുന്ന ഒന്നാണ് മരുന്നുകളുടെ സ്ട്രിപ്പ്. ഒരു ഗുളിക കഴിക്കാനായി എടുക്കുമ്പോള്‍ അലുമിനിയം ഫോയില്‍ അമര്‍ത്തിയാണ് പുറത്തെടുക്കുന്നത്. മരുന്ന് തീര്‍ന്നുകഴിഞ്ഞാല്‍ ആ സ്ട്രിപ്പ് ഉപേക്ഷിച്ച് കളയാറുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മരുന്നുകള്‍ക്ക് ഈ തിളങ്ങുന്ന വെള്ളി നിറത്തിലുള്ള കവര്‍ നല്‍കുന്നത്?. വെറുതെ ഭംഗിക്ക് വേണ്ടിയല്ല ഇത്. മരുന്നുകളുടെ ഈ പാക്കേജിംഗ്, ഈര്‍പ്പം, വെളിച്ചം,ഓക്‌സിജന്‍ ഉള്‍പ്പെടെയുളള ഘടകങ്ങളില്‍ നിന്ന് മരുന്നുകളെ സംരക്ഷിക്കാനാണെന്ന് ലോകാരോഗ്യ സംഘടന(WHO) അഭിപ്രായപ്പെടുന്നു.

ഈര്‍പ്പം കയറാതിരിക്കാന്‍

മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ ദോഷം വരുത്തുന്ന ഒന്നാണ് ഈര്‍പ്പം. ചില ഗുളികകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ആഗിരണം ചെയ്താല്‍ അവയുടെ രൂപത്തിലും ഘടനയിലും മാറ്റം വരാം. ചിലപ്പോള്‍ മരുന്നിന്റെ രാസസ്ഥിരതയെയും ഇത് ബാധിച്ചേക്കാം. അതിനാല്‍ അലുമിനിയം ഫോയില്‍ ഒരു ബാരിയര്‍ പോലെ പ്രവര്‍ത്തിക്കുന്നു. പുറത്തുള്ള ഈര്‍പ്പം മരുന്നിലേക്ക് എത്തുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

 tablets packed in aluminium foil strips

Also Read:

വെളിച്ചവും മരുന്നിന് ശത്രുവാണ്

എല്ലാ മരുന്നുകളും വെളിച്ചത്തോട് ഒരുപോലെ പ്രതികരിക്കില്ല. ചില മരുന്നുകളിലെ ഘടകങ്ങള്‍ ശക്തമായ വെളിച്ചം, പ്രത്യേകിച്ച് UV പ്രകാശം, ലഭിക്കുമ്പോള്‍ ക്രമേണ നശിക്കാം. അലുമിനിയം ഫോയിലിന് മറ്റൊരു പ്രത്യേകതയുണ്ട് ഇതിന് വെളിച്ചം അകത്തേക്ക് കടക്കുന്നത് തടയാന്‍ കഴിയും. അതുകൊണ്ടുതന്നെ വെളിച്ചത്തോട് സെന്‍സിറ്റീവായ ചില മരുന്നുകള്‍ക്ക് ഇത്തരം പാക്കേജിംഗ് കൂടുതല്‍ അനുയോജ്യമാണ്.

ഓക്‌സിജനും പ്രശ്‌നക്കാരന്‍

വായുവിലുള്ള ഓക്‌സിജനും ചില മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കാം. ഓക്‌സിജന്‍, ഈര്‍പ്പം, വെളിച്ചം എന്നിവയില്‍ നിന്ന് മരുന്നിനെ വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് പല ഫാര്‍മസ്യൂട്ടിക്കല്‍ പാക്കേജിംഗുകളും രൂപകല്‍പ്പന ചെയ്യുന്നത്. അലുമിനിയത്തിന് മികച്ച ബാരിയര്‍ ഗുണങ്ങളുള്ളതിനാല്‍ ഇതിന് ഇവിടെ പ്രധാന പങ്കുണ്ട്.

 tablets packed in aluminium foil strips

Also Read:

എല്ലാ മരുന്നുകള്‍ക്കും ഒരേ പാക്കറ്റ് എന്തുകൊണ്ട്?

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ചില മരുന്നുകള്‍ സാധാരണ ബ്ലിസ്റ്റര്‍ പാക്കിലാണ് വരുന്നത്. ചിലത് കൂടുതല്‍ കട്ടിയുള്ള, ഇരുവശവും അലുമിനിയം ഉപയോഗിച്ച Alu-Alu(Aluminum-Aluminum packaging) പാക്കുകളിലായിരിക്കും. കാരണം എല്ലാ മരുന്നുകള്‍ക്കും ഒരേ തരത്തിലുള്ള സംരക്ഷണം ആവശ്യമില്ല. ഈര്‍പ്പം, വെളിച്ചം, ഓക്‌സിജന്‍ എന്നിവയോട് കൂടുതല്‍ സെന്‍സിറ്റീവായ മരുന്നുകള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം ആവശ്യമായി വരാം. അത്തരം സാഹചര്യങ്ങളില്‍ അലുമിനിയം ഇരുവശത്തും ഉപയോഗിക്കുന്ന Alu-Alu(Aluminum-Aluminum packaging) പാക്കേജിംഗ് തിരഞ്ഞെടുക്കാം.

 tablets packed in aluminium foil strips

അലുമിനിയം ഫോയില്‍ മരുന്നിന്റെ കാലാവധി കൂടുതല്‍ നിലനിര്‍ത്തുമോ?

അലുമിനിയം ഫോയില്‍ മാത്രം മരുന്നിന്റെ expiry date കൂട്ടുന്നില്ല. മരുന്ന് നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ എത്രകാലം സ്ഥിരതയോടെ നിലനില്‍ക്കും എന്ന് കണ്ടെത്താന്‍ നിര്‍മ്മാതാക്കള്‍ stability testing നടത്തുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ shelf life നിശ്ചയിക്കുന്നത്.അതിനാല്‍ ഫോയില്‍ ചെയ്യുന്നത് മരുന്നിന്റെ കാലാവധി സ്വമേധയാ കൂട്ടുകയല്ല. നിശ്ചയിച്ച shelf life മുഴുവന്‍ മരുന്നിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ ആവശ്യമായ സംരക്ഷണം നല്‍കുകയാണ്.

Content Highlights :Haven't you noticed the shiny foil around pills? Although the packaging might seem ordinary, there is more to it than meets the eye.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image