വീട്ടിലെ വാഷിങ് മെഷീന്‍ ഓട്ടോമാറ്റിക്കോ സെമിയോ?;കറണ്ട് ബില്ലിനെക്കുറിച്ചും വസ്ത്രത്തിന്റെ വൃത്തിയെക്കുറിച്ചും

വാഷിങ് മെഷീന്‍ വാങ്ങാനൊരുങ്ങുകയാണോ? ഓട്ടോമാറ്റിക്കോ സെമി ഓട്ടോമാറ്റിക്കോ; ഏതാണ് കൂടുതല്‍ നല്ലത്

വീട്ടിലെ വാഷിങ് മെഷീന്‍ ഓട്ടോമാറ്റിക്കോ സെമിയോ?;കറണ്ട് ബില്ലിനെക്കുറിച്ചും വസ്ത്രത്തിന്റെ വൃത്തിയെക്കുറിച്ചും
dot image

വാഷിങ് മെഷീന്‍ വാങ്ങാന്‍ കടയിലെത്തുമ്പോള്‍ പലരെയും കുഴക്കുന്ന ഒരു ചോദ്യമുണ്ട് ഓട്ടോമാറ്റിക് വാങ്ങണോ, സെമി ഓട്ടോമാറ്റിക് മതിയോ എന്നത്. വിലയില്‍ മാത്രമല്ല, വെള്ളത്തിന്റെ ഉപയോഗത്തിലും അലക്കുന്ന സമയത്തിലും അടക്കം ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുറഞ്ഞ വിലയ്ക്ക് ഒരു മെഷീന്‍ വേണമെന്നത് മാത്രമല്ല ദിവസവും അലക്കാനുള്ള സമയം എത്രയുണ്ട്, വെള്ളം എങ്ങനെ ഉപയോഗിക്കുന്നു, വൈദ്യുതി ഉപയോഗം, വസ്ത്ത്രിന്റെ വൃത്തി തുടങ്ങിയ കാര്യങ്ങളും തീരുമാനത്തില്‍ പ്രധാനമാണ്.

രണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യം അറിയാം

ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍

ഓട്ടോമാറ്റിക് വാഷിങ് മെഷീനില്‍ വസ്ത്രങ്ങളും ഡിറ്റര്‍ജന്റും ഇട്ട് ആവശ്യമായ വാഷ് പ്രോഗ്രാം തിരഞ്ഞെടുത്താല്‍ മതി. വാഷിങ്, റിന്‍സിങ്, സ്പിന്നിങ് തുടങ്ങിയ ഘട്ടങ്ങള്‍ മെഷീന്‍ തന്നെ പൂര്‍ത്തിയാക്കും. വസ്ത്രങ്ങള്‍ ഒരു ടബില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ദിവസവും കൂടുതല്‍ വസ്ത്രങ്ങള്‍ അലക്കേണ്ടവര്‍ക്കും ജോലിത്തിരക്കുള്ളവര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാണ്. കോട്ടണ്‍, ഡെലിക്കേറ്റ്, ക്വിക്ക് വാഷ് തുടങ്ങിയ വ്യത്യസ്ത വാഷ് മോഡുകളും പല മോഡലുകളിലും ലഭിക്കും.

washing machine automatic or semi-automatic

സെമി ഓട്ടോമാറ്റിക്

സെമി ഓട്ടോമാറ്റിക് മെഷീനുകളില്‍ സാധാരണയായി രണ്ട് ടബുകളാണ് ഉണ്ടാകുക. ഒന്നില്‍ വസ്ത്രങ്ങള്‍ കഴുകുകയും മറ്റൊന്നില്‍ സ്പിന്‍ ചെയ്യുകയും ചെയ്യും. അതുകൊണ്ട് വാഷ് കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ നിങ്ങള്‍തന്നെ മറ്റേ ടബിലേക്ക് മാറ്റണം. അതായത് ഫുള്‍ ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് കുറച്ച് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. എന്നാല്‍ ഇതിന് ചില നേട്ടങ്ങളുമുണ്ട്. വാങ്ങാനുള്ള ചെലവ് കുറവായിരിക്കും. വെള്ളത്തിന്റെ ഉപയോഗത്തിലും നിയന്ത്രണം ഉണ്ടാവാം. വീട്ടിലെ വെള്ളത്തിന്റെ ലഭ്യത കുറവാണെങ്കില്‍ സെമി ഓട്ടോമാറ്റിക് മോഡലുകള്‍ പരിഗണിക്കാം. ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് അലക്കാനുള്ള സൗകര്യം ഇതില്‍ ലഭിക്കും. ഓട്ടോമാറ്റിക് മെഷീനുകള്‍ക്ക് സാധാരണയായി കൂടുതല്‍ സ്ഥിരതയുള്ള ജലവിതരണം ആവശ്യമായി വരാം.

വില മാത്രം നോക്കി തീരുമാനിക്കരുത്

വാഷിങ് മെഷീന്റെ വിലയാണ് ആദ്യം എല്ലാവരും നോക്കുന്നത്. എന്നാല്‍ വാങ്ങിയതിന് ശേഷമുള്ള ചെലവുകളും പരിഗണിക്കണം. വൈദ്യുതി ഉപയോഗം, വെള്ളത്തിന്റെ ഉപയോഗം, ഡിറ്റര്‍ജന്റിന്റെ ചെലവ്, അറ്റകുറ്റപ്പണി തുടങ്ങിയവയും കണക്കിലെടുക്കണം.വില കുറവുള്ള മെഷീന്‍ എന്നതുകൊണ്ട് മാത്രം അത് ദീര്‍ഘകാലത്തേക്ക് ചെലവ് കുറഞ്ഞതായിരിക്കണമെന്നില്ല. അതുപോലെ വാഷിങ് മെഷീന്റെ കപ്പാസിറ്റിയും ശ്രദ്ധിക്കണം.എത്ര തവണ അലക്കുന്നു എന്നതും കപ്പാസിറ്റി തിരഞ്ഞെടുക്കുമ്പോള്‍ കണക്കിലെടുക്കണം.

washing machine automatic or semi-automatic

ടോപ് ലോഡോ ഫ്രണ്ട് ലോഡോ… അതും പലര്‍ക്കും സംശയമുണ്ടാക്കുന്ന കാര്യമാണ്

ഫുള്ളി ഓട്ടോമാറ്റിക് തന്നെ വേണമെങ്കിലും അടുത്ത ചോദ്യം വരും. ടോപ് ലോഡ് ആണോ ഫ്രണ്ട് ലോഡ് ആണോ കൂടുതല്‍ നല്ലത്. ടോപ് ലോഡ് മെഷീനുകള്‍ മുകളില്‍ നിന്ന് വസ്ത്രങ്ങള്‍ ഇടുന്നതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. വിലയിലും കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും.
ഫ്രണ്ട് ലോഡ് മെഷീനുകള്‍ക്ക് പലപ്പോഴും വെള്ളത്തിന്റെ ഉപയോഗം, വൈദ്യുതി ഉപയോഗത്തിലെ കാര്യക്ഷമത ഇവയൊക്കെ മികച്ചതായിരിക്കാം. എന്നാല്‍ സാധാരണയായി ഇവയ്ക്ക് വില കൂടുതലായിരിക്കും.

കറന്റ് ബില്ലും ശ്രദ്ധിക്കണം

വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ BEE സ്റ്റാര്‍ റേറ്റിങ് കൂടി നോക്കുന്നത് നല്ലതാണ്. ഉയര്‍ന്ന എനര്‍ജി റേറ്റിങ് ഉള്ള മോഡലുകള്‍ സാധാരണയായി വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ സ്റ്റാര്‍ റേറ്റിങ് മാത്രം നോക്കരുത്. നിങ്ങള്‍ ഉപയോഗിക്കുന്ന വാഷ് പ്രോഗ്രാം, ഓരോ തവണയും ഇടുന്ന വസ്ത്രങ്ങളുടെ അളവ്, ആഴ്ചയില്‍ എത്ര തവണ മെഷീന്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളും വൈദ്യുതി ഉപഭോഗത്തെ ബാധിക്കും.

washing machine automatic or semi-automatic

RPM കൂടിയാല്‍ നല്ലതാണോ?

വാഷിങ് മെഷീനില്‍ കാണുന്ന RPM എന്നത് സ്പിന്‍ സൈക്കിളിലെ മിനിറ്റിലെ കറക്കങ്ങളുടെ എണ്ണമാണ്.RPM കൂടുതലായാല്‍ വസ്ത്രങ്ങളില്‍ നിന്ന് അധികം വെളളം പോവില്ല. ഇതുവഴി വസ്ത്രങ്ങള്‍ ഉണങ്ങാന്‍ വേണ്ട സമയം കുറയാം. സാധാരണ വീട്ടുപയോഗത്തിന് ഏകദേശം 1,0001,400 RPM വരെയുള്ള മെഷീനുകള്‍ മതിയായ സൗകര്യം നല്‍കും.

അപ്പോള്‍ വാഷിങ് മെഷീന്‍ വാങ്ങും മുന്‍പ് ഇക്കാര്യം മനസില്‍ വച്ചോളൂ

  • ബജറ്റ് പ്രധാനമാണെങ്കില്‍ സെമി ഓട്ടോമാറ്റിക് വാങ്ങുന്നത് പരിഗണിക്കാം
  • വീട്ടില്‍ വെള്ളത്തിന്റെ ലഭ്യത ക്രമരഹിതമാണെങ്കില്‍ സെമി ഓട്ടോമാറ്റിക് കൂടുതല്‍ സൗകര്യപ്രദമായേക്കാം
  • ജോലിത്തിരക്കുള്ളവര്‍ക്ക് ഓട്ടോമാറ്റിക് കൂടുതല്‍ സൗകര്യപ്രദമാണ്
  • ദിവസവും കൂടുതല്‍ വസ്ത്രങ്ങള്‍ അലക്കേണ്ട കുടുംബങ്ങള്‍ക്ക് ഫുള്ളി ഓട്ടോമാറ്റിക് മെഷീന്‍ സമയം ലാഭിക്കാന്‍ സഹായിക്കും
  • വീട്ടില്‍ സ്ഥലം കുറവാണെങ്കില്‍ മെഷീന്റെ വലുപ്പവും ടൈപ്പും കൃത്യമായി പരിശോധിച്ച് വാങ്ങണം.

Content Highlights : Is your home washing machine automatic or semi-automatic? Here are some facts regarding electricity bills and the cleanliness of your clothes.

dot image
To advertise here,contact us
dot image