പ്രകൃതി, മസാലദോശ എന്നിവ ബെംഗളുരുവിന്; പാട്ടുകളും ബട്ടർ ചിക്കനും ഡൽഹിക്ക്; ഇരു നഗരങ്ങളും എങ്ങനെയെന്ന് താരതമ്യം

ഭക്ഷണത്തിന്റെ കാര്യത്തിൽ രണ്ട് നഗരങ്ങൾക്കും അവരവരുടേതായ പ്രസക്തിയുണ്ട് എന്നാണ് ഇരുവരും പറയുന്നത്

പ്രകൃതി, മസാലദോശ എന്നിവ ബെംഗളുരുവിന്; പാട്ടുകളും ബട്ടർ ചിക്കനും ഡൽഹിക്ക്; ഇരു നഗരങ്ങളും എങ്ങനെയെന്ന് താരതമ്യം
dot image

ബെംഗളൂരുവാണോ ഡൽഹിയാണോ താമസിക്കാൻ നല്ലത്? ഈയൊരു ചോദ്യം പലരെയും കുഴയ്ക്കുന്നതാണ്. രണ്ട് നഗരങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചിലപ്പോൾ രണ്ട് നഗരങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടതാകാം. ഇപ്പോളിതാ അത്തരത്തിൽ ഒരു താരതമ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പതൻഡ്പാസ്പോർട്സ് എന്ന പേരിൽ പ്രശസ്തരായ വാഞ്ച, സക്ഷാം എന്നീ കണ്ടന്റ് ക്രിയേറ്റഴ്‌സാണ് ഇരു നഗരങ്ങളെയും താരതമ്യം ചെയ്യുന്നത്.

ഭക്ഷണത്തിന്റെ കാര്യത്തിൽ രണ്ട് നഗരങ്ങൾക്കും അവരവരുടേതായ പ്രസക്തിയുണ്ട് എന്നാണ് ഇരുവരും പറയുന്നത്. ബെംഗളൂരുവിൽ പൊടി ഇഡ്ഡലി, മസാല ദോശ, ഫിൽറ്റർ കോഫീ എന്നിവയാണ് ബംഗളുരുവിൽ ഇരുവർക്കും പ്രിയപ്പെട്ടത്. ഡൽഹിയിലേക്ക് വരുമ്പോഴോ ബട്ടർ ചിക്കനും ഗാർലിക് നാനുമെല്ലാമാണ് പ്രിയപ്പെട്ടത്. ഡൽഹിയിലാണെങ്കിൽ ഹിന്ദി പാട്ടുകളും പഞ്ചാബി പാട്ടുകളും എല്ലാമാണ് ഇരുവർക്കും പ്രിയം. ഡൽഹിയിൽ ഇല്ലാതിരിക്കുമ്പോൾ ഒരു സംസ്കാരത്തെയാണ് തങ്ങൾ മിസ് ചെയ്യുന്നത് എന്നും ഇരുവരും പറയുന്നുണ്ട്.

സുരക്ഷ എന്നതും ഒരു ഘടകമാണ് എന്ന് ഇരുവരും ചർച്ച ചെയ്യുന്നുണ്ട്. ബെംഗളൂരുവാണ് സുരക്ഷയുടെ കാര്യത്തിൽ മുൻപിൽ എന്നാണ് വാഞ്ച പറയുന്നത്. ഡൽഹിയിൽ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങാൻ തനിക്ക് പേടിയായിരുന്നുവെന്നും എന്നാൽ ബെംഗളൂരുവിൽ അങ്ങനെയല്ല എന്നും വാഞ്ച പറയുന്നു. എന്നാൽ ട്രാഫിക്കിൽ ഡൽഹിയും ബെംഗളൂരുവും ഒരുപോലെയാണെന്നും മടുപ്പിക്കുന്ന ട്രാഫിക് ആണെന്നുമാണ് സാക്ഷം പറയുന്നത്. ഡൽഹിയിലെ മെട്രോ സംവിധാനത്തെയും സാക്ഷം പ്രകീർത്തിക്കുന്നുണ്ട്.

ജീവിതനിലവാരം, മികച്ച പ്രകൃതി എന്നിവയ്ക്ക് ഇരുവരും പറയുന്നത് ബെംഗളൂരുവാണ് നല്ലത് എന്നാണ്. ബെംഗളൂരുവിൽ തങ്ങൾ താമസിക്കുന്നത് മലനിരകളാൽ ചുറ്റപ്പെട്ടാണ്. ബംഗളുരുവിലെ പച്ചപ്പും മറ്റും മികച്ചതാണെന്നും വായു ഗുണനിലവാരമടക്കം മികച്ചതാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഡൽഹി അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് പോകില്ലെന്നും ഇരുവരും പറയുന്നു.

Content Highlights: couples compare banglore and delhi on which city is convenient and good for living and all

dot image
To advertise here,contact us
dot image