വണ്ണപ്പുറത്ത് മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എംഡിഎംഎയുമായി പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി സ്‌ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്നാണ് നടപടിയെടുത്തത്

വണ്ണപ്പുറത്ത് മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എംഡിഎംഎയുമായി പിടിയിൽ
dot image

ഇടുക്കി: വണ്ണപ്പുറത്ത് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഡിഎംഎയുമായി പിടിയിലായി. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേല്‍, ഷമ്മാസ്, കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ റാഫി വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡംഗം ഷെമീറയുടെ ഭര്‍ത്താവാണ്. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി സ്‌ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്നാണ് നടപടിയെടുത്തത്. പ്രതികളില്‍ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളുമായി മടങ്ങവേ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Content Highlights: muslim league members arrested in idukki

dot image
To advertise here,contact us
dot image